എൻ എഫ് പി ആർ ജില്ലാ സമ്മേളനം നടത്തി, തോമസ് കോറാശ്ശേരി ജില്ലാ പ്രസിഡന്റ് ആയി സ്ഥാനമേറ്റു.
മനുഷ്യവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (NFPR) ജീല്ല സമ്മേളനം എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ നടത്തി. കൊച്ചി മേയർ അഡ്വ: എം. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു . ടി.ജെ. വിനോദ് എം.എൽ. എ. മുഖ്യാതിഥി ആയി. ആതുര സേവനം, സ്പോഴ്സ്, സാമൂഹ്യ സേവന രംഗത്ത് ഉള്ളവരേയും എസ്.എസ്. എൽ .സി .ക്ക് ഉന്നത വിജയം നേടിയ കുട്ടികളേയും ചടങ്ങിൽ ആദരിച്ചു. മനുഷ്യാവാകാശ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാർ ആനി എസ്.പി. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഉദ്ഘാടനം ചെയ്തു . ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്ന് താരങ്ങൾ പിൻമാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് കെ.കെ ശശിന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ: പ്രകാശ് .പി.തോമസ്, ബി.കൃഷ്ണകുമാർ, എൻ. ലീലാ മണി , വാഹിദാ നിസാർ, പി.ജി.ശ്രീജിത്ത്, എം. നജീബ് തുടങ്ങിയവർ സംസാരിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ ആയ തോമസ് കൊറാശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടി വൻ വിജയം ആയിരുന്നു. അതിനു ശേഷം സമ്മേളനത്തിൽ എറണാകുളം ജില്ലയുടെ പ്രസിഡന്റ് ആയി തോമസ് കോറാശ്ശേരിയെ തെരഞ്ഞെടുത്തു ജനറൽ സെക്രട്ടറിയായി ജലീൽ ആലുവ, ട്രഷറർ ആയി അൻവർ സുറമ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.



