അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തും കൈമുതലാക്കിയ പിണറായി സർക്കാർ കേരളത്തെ മറ്റൊരു ശ്രീലങ്ക ആക്കും. അഡ്വ എ എൻ രാജൻ ബാബു.

ചേർത്തല :  അഴിമതിയും , ധൂർത്തും, സ്വജനപക്ഷപാതവും കൈമുതലാക്കിയ പിണറായി സർക്കാർ കേരളത്തെ നൂറു വർഷം പിന്നോട്ടു നടത്തി , ഇന്ന് ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത് .ഈ  വിപത്ത് ജനങ്ങൾ തിരിച്ചറിയണമെന്ന് J S S സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എ എൻ രാജൻ ബാബു എക്സ് എം എൽ എ പറഞ്ഞു. ചേർത്തല ട്രാവൻകൂർ പാലസ് ഹോട്ടലിൽ ചേർന്ന പാർട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ജീവിക്കാനാവാത്ത സ്ഥിതിയിലും പ്രതിമാസം രണ്ടര കോടിയിലധികം രൂപ ചിലവഴിച്ച്  അമേരിക്കൻ പ്രസിഡണ്ടിനു പോലുമില്ലാത്ത തരത്തിൽ സുരക്ഷയൊരുക്കിയും മുന്തിയ വാഹനങ്ങൾ വാങ്ങിക്കൂട്ടിയും കേരളത്തെ കൊള്ളയടിക്കുകയാണ് പിണറായി വിജൻ. 

മുപ്പത് തവണ മാറ്റി വച്ച ലാവ്ലിൻ കേസ് സുപ്രീം കോടതി സെപ്റ്റംബർ 13 ന് പരിഗണിക്കുമെന്നാണ് പറയുന്നത്. പിണറായി വിജയൻ കേസിൽ പ്രതി ചേർക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ  മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുക അല്ലാതെ മുന്നിൽ മറ്റ് പോംവഴികളുണ്ടാവില്ല, അങ്ങനെയെങ്കിൽ അഴിമതിക്കേസിൽ പെട്ട് രാജി വയ്ക്കേണ്ടി വരുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ ചരിത്രത്തിൽ ഇടം പിടിക്കും. കെ സ്  ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൊടുക്കണമെന്ന് ഹൈക്കോടതിക്ക് പറയേണ്ടി വന്നു. മാസങ്ങൾക്കുള്ളിൽ സർവ്വീസ് ,ക്ഷേമ പെൻഷനുകളും മുടങ്ങുന്ന അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത് .സർക്കാർ സ്ഥാപനങ്ങളിലെല്ലാം യോഗ്യതയുള്ളവരെ തഴഞ്ഞ് കൊണ്ട് പിൻവാതിൽ  നിയമനങ്ങളാണ് , ഭൂരി ഭക്ഷവും നേതാക്കൻമാരുടെ ബന്ധുക്കളാണ് ഒരു യോഗ്യതയുമില്ലാതെ നിയമിക്കപ്പെപ്പെടുന്നത്. ഇത്തരത്തിലുള്ള   മുഴുവൻ നിയമനങ്ങളും വെളിച്ചത്തു വരുകയും റദ്ദാക്കക്കപ്പെടുകയും വേണം . ലാവ്ലിൻ കേസിലടക്കമുള്ള കേന്ദ്ര സഹായത്തിന് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയ്ക്കാണ് നെഹൃ ട്രോഫി ജലോത്സവത്തിൻ്റെ മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ചിരിക്കുന്നത് .ഇത് കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഈ ദുർഭരണത്തിൻ്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും ശ്രീ രാജൻ ബാബു പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് പ്രൊഫ എ വി താമരാക്ഷൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രൻ, ആർ പൊന്നപ്പൻ,  വിനോദ് വയനാട്, കെ പി സുരേഷ്, പി സി ജയൻ , അജിത ജയ്ഷൊർ , അഡ്വ സുനിതാ വിനോദ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ടർ: പ്രമോദ് ഒറ്റകണ്ടം


Comment As:

Comment (0)