നെടുമ്പാശ്ശേരിയിൽ പന്ത്രണ്ടാമത് ഡെന്റൽ എക്സ്പോ ആരംഭിച്ചു

നെടുമ്പാശ്ശേരി :  കേരള ഡെൻ്റൽ ഡീലേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ  12-ാം മത് ഡെൻ്റൽ എക്സ്പോ ആരംഭിച്ചു  . കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് (സിയാൽ ) കൺവെൻഷൻ സെൻ്ററിൽ ആരംഭിച്ച ഡെൻ്റൽ എക്സ്പോ 
കേരള ഡെൻ്റൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ ജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കേരള ഡെൻ്റൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി  ജെ വിജയകുമാർ ,മറ്റ് ഭാരവാഹികളായ ഭാഗ്യനാഥ് ,മൻസൂർ അലി ,രെമിത്ത് ജോൺ , സഞ്ജയ് , ബേബിചക്ക്യേത്ത് ,തുടങ്ങിയവർ പ്രസംഗിച്ചു .
 രണ്ട് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയിൽ 150ൽപ്പരം സ്റ്റാളുകൾ ഉണ്ട് .ഡെൻ്റൽ പരിചരണ രംഗത്തെ അത്യാധുനിക സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്  . ഡെൻ്റൽ മേഖലയിൽ ഉള്ള ഡോക്ടർമാർക്ക് വേണ്ടി  സെമിനാറുകളും ചർച്ച ക്ലാസുകളും നടത്തുന്നുണ്ട് .ഇന്ത്യയിലും വിദ്ദേശത്തും ഉണ്ടാക്കുന്ന അത്യാധുനിക ഡെൻ്റൽ ഉപകരണങ്ങൾ അടുത്ത് അറിയുന്നതിനും അവയുടെ ഉപയോഗം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനം നൽകുന്നതിനാണ് ഡെൻ്റൽ എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്  .


Comment As:

Comment (0)