അറസ്റ്റ് അനീതി: പ്രതിഷേധം തുടരുമെന്ന് അനു ചാക്കോ
20
കൊച്ചി: വോട്ടവകാശം സംരക്ഷിക്കുന്നതിന് സമരം ചെയ്‌ത ആർ.ജെ.ഡി എം.പി മനോജ് ത്ധാ ഉൾപ്പെടെ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രതിഷേധിച്ചു.
ബി.ജെ.പിയുടെ ഇംഗിതപ്രകാരം പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്ന നിലപാടിൽ മാറ്റമില്ല. നേതാക്കളെ അറസ്റ്റു ചെയ്‌ത് ഭയപ്പെടുത്താമെന്ന നരേന്ദ്രമോദി, അമിത് ഷാ അച്ചുതണ്ടിന്റെ വിചാരം നടപ്പില്ല. ജനാധിപത്യം നിലനിർത്താനുള്ള സമരം ശക്തമായി തുടരും. പ്രതിഷേധിക്കുന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന ഭരണകൂട നടപടി അനീതിയാണ്. ജനാധിപത്യം കശാപ്പ് ചെയ്യാൻ ശ്രമിക്കുന്ന ഗ്യാനേഷ്‌കുമാറിനെ പുറത്താക്കും വരെ പ്രതിഷേധം തുടരുമെന്ന് അനു ചാക്കോ പറഞ്ഞു.



