അങ്കമാലി എം.സി റോഡിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം
32
അങ്കമാലി: അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരൻ ഒക്കൽ സ്വദേശി ഷിന്റോ (49) മരിച്ചു. വേങ്ങൂർ സെന്റ് ജോസഫ്സ് പള്ളിക്കു മുന്നിൽ ഇന്നലെ (വെള്ളിയാഴ്ച്ച) രാത്രി 8 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് കാലടി ഭാഗത്തു നിന്ന് അങ്കമാലിയിലേക്കു വരികയായിരുന്ന ലോറിയുടെ അടിയിൽ പെടുകയായിരുന്നു. തൽക്ഷണം മരിച്ചു. ബൈക്കിനു പിന്നിൽ കാർ തട്ടിയാണ് നിയന്ത്രണം വിട്ടതെന്നാണു നിഗമനം. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.



