അങ്കമാലി മർച്ചന്റസ് അസോസിയേഷൻ ഓണാഘോഷവും സക്രാച്ച് & വിൻ സമ്മാന പദ്ധതിയുടെ സമാപന സമ്മേളനവും നടന്നു.

 

   അങ്കമാലി: അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ ഓണക്കാലത്ത് സംഘടിപ്പിച്ച സ്ക്രാച്ച് & വിൻ സമ്മാന പദ്ധതിയുടെ സമാപന സമ്മേളനവും ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും  അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റീത്ത പോൾ  നിർവ്വഹിച്ചു. അസാസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. മുനി വൈസ് ചെയർ പേഴ്സൺ വിൽസൺ മുണ്ടാടൻ,വാർഡ് കൗൺസിലർ കെ.ഡി. ജയൻ , അസോസിയേഷൻ ഭാരവാഹികളായ ഡെന്നി പോൾ, ജോഷി ജോർജ്, ബിജു പുപ്പത്ത്, ബെന്നി കുര്യാക്കോസ്, മനോജ് അലക്സ് , ജോബി നെല്ലിശേരി, തോമാസ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ഓണത്തോടനുബന്ധിച്ച് നടന്ന സ്ക്രാച്ച്& വിന്നിൽ സഹകരിച്ച വ്യാപാരികളിൽ കൂപ്പണുകൾ എടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ മൂന്ന് ഭാഗ്യശാലികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകി.കൂടാതെ ഡിജിറ്റൽ മിഡിയായിലൂടെ പ്രമോഷൻസ് നടത്തിയ , സെലിബ്രിറ്റികളായ പ്രോമി , നിത, സ്റ്റീഫൻ ,സാന്ദ്ര, ബിനു, സിമി, സുരഭി ഷാജു, സിനിമാ, സീരിയൽ താരങ്ങളായ സിനോജ് വർഗ്ഗീസ്, മനോജ് ഗിന്നസ് എന്നിവരെ ആദരിച്ചു. ഏറ്റവും കൂടുതൽ കൂപ്പണുകൾ വാങ്ങി സഹകരിച്ച സിറ്റി ഗ്രൂപ്പ് ചെയർമാൻ എം.ഡി ആന്റണി, നവ്യ ഗ്രൂപ്പ് സാരഥി ബിജു ജോസഫ് ചക്യത്ത് , ലെൻസ്& വിഷൻ എം.ഡി ഷീജ പോൾ, സ്പോൺസർഷിപ്പുകൾ നല്കി സഹകരിച്ച മയിൽ റൈസ്, ആര്യ ഭംഗി ഹോണ്ട, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്, കീർത്തി നിർമ്മൽ റൈസ്, ഡിജിറ്റൽ പാർട്ട്ണർ ഇ_ സൈറ്റ് സൊലൂഷ്യൻസ് എന്നീ സ്ഥാപനങ്ങളേയും ആദരിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ, ട്രാഫിക്ക് വാർഡൻ മാർ , കയറ്റി ഇറക്ക് തൊഴിലാളികൾ, മുനി.ശൂചീകരണ തൊഴിലാളികൾ എന്നിവരോടൊപ്പം ഓണസദ്യയും അവർക്കെല്ലാം ഓണക്കിറ്റും നല്കി അവരുടെ സേവനത്തിന് സംഘടന നന്ദി അർപ്പിച്ചു.

വ്യാപാരികളുടെ കൂട്ടായ്മയും ഓണത്തിന്റെ സ്നേഹവും ഒത്തുചേർന്ന ആഘോഷം വിജയകരമായി സമാപിച്ചു.
ഫോട്ടോ: അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ ഓണാഘോഷവും , സ്ക്രാച്ച്& വിൻ സമ്മാന പദ്ധതിയുടെ സമാപന സമ്മേളനവും മുനി.ചെയർ പേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്യുന്നു. അസോസിയേഷൻ പ്രസിഡന്റ് എൻ.വി പോളച്ചൻ , മുനി വൈസ് ചെയർ പേഴ്സൺ വിൽസൺ മുണ്ടാടൻ എന്നിവർ സമീപം


Comment As:

Comment (0)