സി.ബി.എസ്.ഇ ക്ലാസ്സ് 10 ബോർഡ് എക്സാം പരീക്ഷയിൽ 500/500 നേടി മഹാദേവ് പി.ആർ വിശ്വജ്യോതി സ്കൂൾ ടോപ്പർ
18
അങ്കമാലി : 2025-26 വർഷത്തിലെ സി ബി എസ് ഇ ക്ലാസ് 10 ബോർഡ് എക്സാം പരീക്ഷയിൽ പൂർണ്ണ മാർക്ക് നേടി മഹാദേവ് പി.ആർ ശ്രദ്ധേയ വിജയം സ്വന്തമാക്കി. 500ൽ 500 മാർക്ക് നേടി സ്കൂൾ ടോപ്പറായ മഹാദേവിന്റെ ഈ നേട്ടം വിദ്യാഭ്യാസ മേഖലയിൽ അഭിമാനമായി മാറിയിരിക്കുകയാണ്.
മികച്ച പഠനമുറയും കഠിനാധ്വാനവും വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണെന്ന് അധ്യാപകർ വിലയിരുത്തി. മഹാദേവിന്റെ വിജയം സഹപാഠികൾക്കും വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമായി മാറും.
സ്കൂൾ അധികൃതരും അധ്യാപകരും മാതാപിതാക്കളും മഹാദേവിനെ അഭിനന്ദിച്ചു. പഠനത്തിലുപരി കലാ രംഗത്തും മികവ് തെളിയിച്ച വിദ്യാർത്ഥിയാണ്.മഹാദേവ് പി.ആർ ആഴകത്തെ പടിഞ്ഞാറ് കുളങ്ങരയിൽ റോബിന്റെയും ഹർഷയുടേയും മകനാണ്. വിശ്വ ജ്യാതി അങ്കമാലി സ്കൂൾ വിദ്യാർത്ഥിയാണ്.
മിഷൻ ന്യൂസിന്റെ അഭിനന്ദനങ്ങൾ.



