ലിവർ ഫൗണ്ടേഷൻ ഓഫ് കേരള പൊതുയോഗം നടത്തി.

 

കോട്ടയം: ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്ക്) ജില്ലാ പൊതുയോഗം പാലാ മീനച്ചിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ ലി ഫോക്ക് സംസ്ഥാന ഉപദേശക സമിതി അംഗം മോഹന ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശുഭ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ രാജേഷ് കുമാർ , സംസ്ഥാന സെക്രട്ടറി വിനു വി. നായർ , ബാബു കുരുവിള, ട്രസ്റ്റ് കോ ഓർഡിനേറ്റർ മനോജ് കുമാർ, ലയ്സൺ ഓഫീസർ സുകുമാരിയമ്മ, ഉപദേശക സമിതി അംഗം മാത്യു ഫിലിപ്പ്, ട്രസ്റ്റി അംഗങ്ങളായ മുഹമ്മദ് ബഹീർ , ശശീന്ദ്രൻ നായർ, അനോജ്, ലാൽ , ജയിംസ് വെള്ളാപ്പള്ളിൽ , ഡോ. പ്രതാപ് കുമാർ ഇളങ്കാവിൽ , രാജൻ മാടയ്ക്കൽ, ഷെറീഫാ ബീവ മനോജ് എന്നിവർ കരൾ മാറ്റി വെച്ച വരും ദാതാക്കളും അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ, അവർക്കുള്ള പിന്തുണ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി സംസാരിച്ചു.
ചടങ്ങിൽ ലിവർ ദാതാക്കളെ ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനവും നൽകി.


Comment As:

Comment (0)