CAFC കൊച്ചി SIB അങ്കമാലി എന്നിവരുമായി സഹകരിച്ച് ജീവധാര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എൻ.എഫ് ആശുപത്രിക്ക് രണ്ടു ആധുനിക ഡയാലിസിസ് മെഷിനുകൾ കൈമാറി.
അങ്കമാലി: വൃക്കസ്തംഭനം സംഭവിച്ച് ഡയാലിസിന് വിധേയരായവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കാസിനോ എയർ കാറ്ററേഴ്‌സ് ആൻഡ് ഫ്ലൈറ്റ് സർവീസ് (CAFS) കൊച്ചി, സൗത്ത് ഇന്ത്യൻ ബാങ്ക് (SIB) ആങ്കമാലി എന്നിവരുമായി സഹകരിച്ച് ജീവധാര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എൽ.എഫ് ആശുപത്രിക്ക് രണ്ട് ആധുനിക ഡയാലിസിസ് മെഷീനുകൾ കൈമാറി. മാർച്ച് 31, 2026 രാവിലെ 10.30ന് ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിൽ നടന്ന ചടങ് CAFS സിഇഒ ശ്രീ. രാജൻ , സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ ശ്രീമതി രമ്യ മേരി ജോർജും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ജീവധാര ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. സാജു ചാക്കോ,എൽ.എഫ് ആശുപത്രി ഡയറക്ടർ റവ. ഫാ. ജേക്കബ് പളക്കപ്പിള്ളിയും ജോയിന്റ് ഡയറക്ടർ റവ. ഫാ. വർഗീസ് പൊന്തേമ്പിള്ളി എന്നിവർ ചടങ്ങിന്റെ ഭാഗമായി
റിപ്പോർട്ടർ: രജ്ഞിനി വിത്സസൻ:



