ആലുവ വ്യവസായ മേഖലയിലെ വേസ്റ്റ് ഓയിൽ സംസ്കരണ യൂണിറ്റിൽ വൻ അഗ്നിബാധ. ഒരാൾ മരണപെട്ടു
17
കൊച്ചി: ആലുവ വ്യവസായ മേഖലയിലെ വേസ്റ്റ് ഓയിൽ സംസ്കരണ യൂണിറ്റിൽ ഉണ്ടായ അഗ്നിബാധ ഷോർട്സ് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം, കമ്പനിക്കകത്ത് ചെറിയ തോതിൽ കാണപ്പെട്ട അഗ്നിബാധയെ നിയന്ത്രണത്തിലാക്കാമെന്ന് കരുതി പുറത്ത് നിന്ന തൊഴിലാളികളിലൊരാൾ അകത്തേക്ക് ഓടിയെത്തിയെങ്കിലും അപ്രതീക്ഷിതമായി അഗ്നി വ്യാപിക്കുകയും തൊഴിലാളിക്ക് പുറത്തേക്ക് കടക്കാൻ സാധിക്കാതെ വന്നതുമായിരിക്കാം അപകടത്തിന് കാരണം കമ്പനിയിലുണ്ടായിരുന്ന അഗ്നി രക്ഷാ ഉപകരണങ്ങളിൽ തീ നിയന്ത്രിക്കാനാകാതെ വന്നപ്പോൾ ഫയർഫോഴ്സ് എത്തുകയായിരുന്നു. കടുത്ത വേനലും പുഴയിൽ നിന്നുള്ള കാറ്റും പ്രതികൂല സാഹചര്യം സൃഷ്ടിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കി രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്തു, അപകടത്തിനിരയായത് അന്യസംസ്ഥാന തൊഴിലാളിയായിരുന്നു.



