ഹിന്ദു ഏകതാ സമ്മേളനം
മലയാറ്റൂർ : നീലീശ്വരം പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം ദുർഗ്ഗാ നഗറിൽ ( മലയാറ്റൂർ ചമ്മിനി SNDP ശാഖാ ഓഡിറ്റോറിയം) 8-ാം തിയതി വൈകീട്ട് 6.00 മണിക്ക് നടന്നു.
ശ്രീ മനോജ് കൈവല്യം അദ്ധ്യക്ഷതവഹിച്ച യോഗത്തിന് ശ്രീ ശ്യം പ്രസാദ് സ്വാഗതമാശംസിച്ചു
ഗോവിന്ദപുരം സത്യാനന്ദാശ്രമത്തിലെ സർവ്വശ്രീ ഗുരുദാസാനന്ദ സരസ്വതി സ്വാമികൾ ഏകതാസമ്മേളനത്തിന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു
ഹൈന്ദവ സമൂഹത്തിൽ ഏകീകൃതവും സനാതന ധർമ്മത്തിലധിഷ്ടിതവുമായ ആചാര അനുഷ്ഠാനങ്ങളുടെ അനിവാര്യതയെ പറ്റിയും പുതുതലമുറയിൽ സനാതന ധർമ്മത്തിൽ അതിഷ്ഠിതമായ ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനെ കുറിച്ചും സ്വാമിജിയുടെ അനുഗ്രഹ പ്രഭാഷണത്തിൽ ഊന്നി പറയുകയുണ്ടായി.
രാഷ്ട്രീയ സ്വയം സേവ സംഘത്തിൻ്റെ വിഭാഗ് ബൗദ്ധിഗ് പ്രമുഖ് ശ്രീ കെ.ജി.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ഭാരതത്തെ അതിൻ്റെ പരമവൈഭവത്തിൽ എത്തിക്കുവനായി പ്രയത്നിക്കാൻ ആഹ്വാനം ചെയ്തു.
ശ്രീമതി പ്രീതി പ്രകാശ് പറക്കാട്ട് ആശംസകൾ അർപ്പിച്ച് സംസാരിച്ച യോഗത്തിൽ ശ്രീ എം.കെ. രഞ്ജൻ നന്ദി പ്രകാശിപ്പിച്ചു.
യോഗത്തിൽ ശ്രീ കെ.ജി. ശിവൻ , ശ്രീ പി.എൻ സോമൻ , ശ്രീമതി അമ്മിണി രവി , ശ്രീ വി. കെ കുമാരൻ ,ശ്രീമതി പത്മ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
തിരുവാതിരകളി, ഭരതനാട്യം, കൈകൊട്ടികളി മുതലായ കലാപരിപാടികളോടെ വൈകിട്ട് 9 മണിക്ക് യോഗനടപടികൾ അവസാനിച്ചു.
റിപ്പോർട്ടർ : സാജു തറനിലം



