എ.സെബാസ്റ്റ്യന് ആത്മായനങളുടെ ഖസാക്ക് പുരസ്കാരം


അങ്കമാലി: പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എ. സെബാസ്റ്റ്യന് 'ആത്മായനങ്ങളുടെ ഖസാക്ക്' പുരസ്‌കാരം. എം.കെ. ഹരികുമാറിന്റെ പ്രശസ്ത കൃതിയായ 'ആത്മായനങ്ങളുടെ ഖസാക്കിന്റെ' പേരില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരമാണ് അദ്ദേഹത്തിന്റെ 'വവ്വാലുകളുടെ പകല്‍ജീവിതം' എന്ന നോവലിന് ലഭിച്ചത്. എറണാകുളം ചവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. മാധ്യമരംഗത്തും സാഹിത്യരംഗത്തും ദീര്‍ഘകാലമായി സജീവമായ എ. സെബാസ്റ്റ്യന്‍ നോവല്‍, നാടകം, തിരക്കഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി എട്ടോളം കൃതികള്‍ രചിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍: നോവലുകള്‍: വവ്വാലുകളുടെ പകല്‍ജീവിതം, വര്‍ത്തമാനത്തിന്റെ പുസ്തകം, അവര്‍ നടന്നു കയറുമ്പോള്‍. മറ്റ് കൃതികള്‍: കരയുന്ന മരം (കഥാസമാഹാരം), രക്തം കിനിയുന്ന മുന്തിരി (നാടകം), എ.സെബാസ്റ്റിയന്റെ തിരക്കഥകള്‍ തിരക്കഥാ സമാഹാരം. ലേഖന സമാഹാരങ്ങള്‍: എഡിറ്റര്‍ പറഞ്ഞത്, ഇരുളിന്റെ വെട്ടം (വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളുടെ സമാഹാരം). പുരസ്‌കാരങ്ങള്‍: ആനി തയ്യില്‍ നോവല്‍ പുരസ്‌കാരം, സുകൃതി നാടക് അവാര്‍ഡ്, പി.ജെ. ആന്റണി നാടക രചനാ അവാര്‍ഡ്, മാനന്തവാടി രൂപത സാഹിത്യ പ്രതിഭ പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കലാദര്‍പ്പണം, മാധ്യമം, ഇന്ത്യന്‍ പൗരന്‍, കേരള പ്രണാമം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിലവില്‍ 'ഗുരുദേവന്‍' മാസികയില്‍ ജോലി ചെയ്തുവരികയാണ്.


Comment As:

Comment (0)