കാലടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 3 മരോട്ടിച്ചോട് കമ്മ്യൂണിറ്റിഹാളിൽ കാലടി സി.എച്ച്.സി പൊതുജനാരോഗ്യ പ്രവർത്തകർ മന്ത് രോഗ നിർണ്ണയ ക്യാമ്പിൽരാത്രികാല രക്ത പരിശോധന നടത്തി
കാലടി. : ലിംഫാറ്റിക് ഫൈലേറിയാസിസ് കൺഫേർമെറ്ററി മാപ്പിങ് അനുസരിച്ചു കാലടി ഗ്രാമപഞ്ചായത്തിലെ വാർഡ് 3 മരോട്ടിച്ചോട് കമ്മ്യൂണിറ്റി ഹാളിൽ വച്ചു രാത്രികാല രക്തപരിശോധന നടത്തി വാർഡ് മെമ്പർ വിൽസൻ വട്ടപറമ്പൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
മന്തുരോഗത്തിനു കാരണമാകുന്നത് മൈക്രോ ഫൈലേറിയ എന്ന ചെറുവിരകളാണ്. രോഗവാഹകരുടെ ഉപരിതല രക്തത്തിൽ മൈക്രോ ഫൈലേറിയ പ്രത്യക്ഷപ്പെടുന്നത് രാത്രികാലങ്ങളിലാണ് ഇത്തരക്കാരിൽ തുടക്കത്തിൽ ബാഹ്യലക്ഷണങ്ങൾ ഒന്നും തന്നെ കാണാറില്ല. ബാഹ്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗാണുവാഹകരിൽ നിന്നാണ് കൊതുകുകൾ മന്തുരോഗം പര ത്തുന്നത്. ആയതിനാൽ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മരോട്ടിചോട് കമ്മ്യൂണിറ്റി ഹാൾ പ്രദേശത്ത് കാലടി സി എച്ച് സി പൊതുജനാരോഗ്യപ്രവർത്തകർ രാത്രികാല രക്ത പരിശോധന നടത്തി. 104 പേരുടെ രക്ത സാംപിൾ പരിശോധനക്കായി ശേഖരിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഏലിയാമ്മ, എൽദോസ്, ബിജു, ആശ പ്രവർത്തക സിന്ധു ഗോപി എന്നിവർ നേതൃത്വം നൽകി.



