സനാതനം ധർമ്മ പാഠശാലയുടെ ഏഴാമത് സംസ്ഥാന സമ്മേളനം എറണാകുളത്ത് നടന്നു.
'സനാതനം ധർമ്മ പാഠ ശാലയുടെ ഏഴാമത് സംസ്ഥാന സമ്മേളനം എറണാകുളത്ത് നടന്നു
---------------------------
കൊച്ചി: സനാതനം ധർമ്മ പാഠശാലയുടെ ഏഴാമത് സംസ്ഥാന സമ്മേളനം എറണാകുളം മാമംഗലത്തുള്ള എസ് എൻ ഡി പി യൂണിയൻ ഹാളിൽ മാർച്ച് ഒന്നാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് പാഠ ശാലയുടെ ആചാര്യനും പ്രധാന സംയോജകനുമായ ശ്രീ രാജേഷ് നാദാപുരം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടന വേദിയിൽ വച്ച് പാഠശാലയുടെ വിഷൻ 2026 അദ്ദേഹം കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നും വന്ന 300 ഓളം വരുന്ന പ്രതിനിധികൾക്കു മുമ്പിൽ അവതരിപ്പിക്കുകയുണ്ടായി.തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ താലൂക്ക് ഉപരി കാര്യ കർത്താക്കളാണ് സമ്മേളന പ്രതിനിധികളായി എത്തിയത്.
2019-ൽ ആരംഭം കുറിച്ച സനാതനം ധർമ്മ പാഠശാലയ്ക്ക് നിലവിൽ 8 ലക്ഷത്തിലധികം പഠിതാക്കളാണുള്ളത്.
വിഷൻ 2026 - ഒരു ലക്ഷം പേരെ രാമായണം പഠിപ്പിക്കുക എന്ന കർത്തവ്യം പാഠശാല ഏറ്റെടുക്കുന്നു.കേരളത്തിലെ എല്ലാ ജില്ലകളിലും 2000 കുട്ടികൾ പങ്കെടുക്കുന്ന ശ്രീ രാമരാജ്യം പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്യും.പാഠ ശാലയുടെ വിവിധ ആയാമങ്ങളിൽ ഒന്നായ പ്രബോധ കൗൺസിലിംഗ് ടീം നിലവിൽ 400 സജീവ പ്രവർത്തകർ ഉള്ളതാണ് ഇത് വിപുലീകരിക്കുകയും കൂടുതൽ ഹിന്ദു ഭവനങ്ങളിലേക്ക് കൗൺസിലിംഗ് സേവനങ്ങൾ എത്തിക്കുക, മാത്രമല്ല സനാതനം ധർമ്മ പാഠശാലയുടെ വിദ്യാർത്ഥികൾക്കുള്ള ആയാമമായ സനാതനം വൈഭവത്തിലൂടെ സങ്കൽപ് ഐ എ എസും ആയി ചേർന്ന് 500 ഓളം വിദ്യാർഥികളെ പരിശീലിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.
കൂടാതെ പാഠ ശാലയുടെ മറ്റൊരു സുപ്രധാന ചുവടുവെപ്പ് ഹൈന്ദവ ഭവനങ്ങളിലെ അവിവാഹിതരെ ഉദ്ദേശിച്ച് സനാതനം മാട്രിമോണിയലിന് തുടക്കമിട്ടിരിക്കുകയാ.ണ്. ഇതിലൂടെ എല്ലാം ഘട്ടം ഘട്ടമായി ഹൈന്ദവ സമാജത്തിന്റെ സർവ്വതോ മുഖമായ പുരോഗതിയും അതിലൂടെ ഭാരതത്തിനെ അതിൻറെ പരമ വൈഭവത്തിൽ എത്തിക്കുക, സനാതന ധർമ്മം വിശ്വമാകെ പ്രചരിപിക്കുക.
ശ്രീ ഗിരീഷ് ജി സ്വാഗതം ആശംസിച്ച യോഗത്തിൽ അനൂപ് വൈക്കം ,ശ്രീ ഹരി,ശ്രീ പ്രസന്നൻ പ്രണവം ശ്രീ സുനിൽകുമാർ, ശ്രീ അമൽ ശ്രീനിവാസ് ,ശ്രീ അനിൽ ജി നായർ, ശ്രീ സി പി കൃഷ്ണൻ മാസ്റ്റർ, ശ്രീ രാജേന്ദ്രൻ അടൂർ, ശ്രീമതി വിദ്യാ ലാൽ തുടങ്ങിയവർ സംസാരിച്ച യോഗത്തിൽ ശ്രീ പ്രദീപ് ജി നന്ദി പ്രകാശിപ്പിച്ചതോടെ യോഗത്തിന്റെ ആദ്യ സെഷൻ അവസാനിക്കുകയും
തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും എല്ലാ ജില്ലകളിലേക്കും ഉള്ള പുതിയ ജില്ലാ ഭാരവാഹികളെയും യോഗത്തിൽ പ്രഖ്യാപിച്ചു.
വൈകിട്ട് 5.00 മണിയോടെ യോഗനട പടികൾ അവസാനിച്ചു.
റിപ്പോർട്ടർ.. സാജു തറനിലം



