. ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ ഔപചാരിക ഉദ്ഘാടനം 2026 ഫെബ്രുവരി 18-ാം തീയതി ബുധൻ രാവിലെ 10.00 ന് കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിൽ വെച്ച് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം നിർവ്വഹിക്കും.
ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ (CCF)
കോട്ടയം ആസ്ഥാനമാക്കി ദേശീയ തലത്തിൽ വിവിധ ക്രൈസ്തവ സഭകളെ ഒരേ പ്ലാറ്റ്ഫോമിൽ ചേർത്തു നിർത്തിക്കൊണ്ട് വിശ്വാസികളുടെ സാമൂഹികവും , ആത്മീയവുമായി സർന്നതോമുഖമായ പുരോഗതി ലക്ഷ്യമാക്കിയാണ് ഭാരതത്തിലുടനീളം സംഘടനയുടെ പ്രവർത്തനം ലക്ഷ്യമിടുന്നത്.
മദ്യം, മയക്കുമരുന്ന് തുടങ്ങി യവക്കെതിരെ ആവശ്യമായ ബോധവൽക്കരണം സമൂഹത്തിന് നൽകുക. ക്രൈസ്തവ സഭാഗങ്ങൾക്ക് ആവശ്യമായ നിയമ പരിജ്ഞാനം നൽകി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെ കൈപിടിച്ച് ഉയർത്തുക, രക്തദാനം, അവയവദാനം, തുടങ്ങി സമൂഹത്തിൽ ആവശ്യമായ കാര്യങ്ങൾക്ക് വേണ്ട അവബോധം നൽകാൻ ആവശ്യ മായ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, ഭവനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന മാതാപിതാക്കളെ കണ്ടെത്തി അവരെ ചേർത്തു നിർത്തുക.
വിദ്യാർത്ഥികളിൽ കണ്ടുവരുന്ന മൊബൈൽ അഡിക്ഷൻ ഉൾപ്പടെ ഉള്ള കാര്യ ങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണം, കൗൺസലിംഗ് സ്കൂളുകളുമായി ചേർന്ന് നടത്തുക, വിവിധ മതങ്ങൾ സംസ്കാരത്തിന്റെ ഭാഗം ആണെന്നും രാജ്യത്തിന്റെ ഭരണഘടന എല്ലാ മതങ്ങളെയും അംഗീകരിക്കുന്നത് എങ്ങനെ എന്നും ബോധവാൻമാരാക്കുക, സാമ്പത്തികമായി പിന്നാക്കം ഉള്ള രോഗികൾക്ക് പ്രത്യേ കിച്ച് ഡയാലിസിസ് പോലെ ഉള്ള കാര്യങ്ങൾക്ക് ആവശ്യമായ സഹായം നൽകുക, ചാരിറ്റി പ്രവർത്തനങ്ങളുടെ ആവശ്യം കുട്ടികളിൽ അവബോധം വളർത്തി എടു ക്കുക, ക്രൈസ്തവ സഭകൾ യോജിക്കാൻ പറ്റുന്ന എല്ലാ തലങ്ങളിൽ യോജിച്ചു പ്രവർത്തിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക തുടങ്ങിയവയാണ് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവർ നേരിടുന്ന പീഢനങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് യു. എസ്. കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജി യൻസ് ഫ്രീഡം വെളിപ്പെടുത്തിയ സാഹചര്യത്തിലും സമയത്തുമാണ് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് എന്നത് വളരെ പ്രാധാന്യ മുള്ള കാര്യമാണ്. ഇൻഡ്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണെന്ന് നമ്മൾ പറയുമ്പോൾ ചില മേഖലകളിൽ അസ്വസ്തത ഉണ്ടായി ക്കൊണ്ടിരിക്കുന്നു. എല്ലാ മത വിഭാഗങ്ങളും ഒന്നിച്ചു ചേർന്ന് പരസ്പരം സ്നേഹ ത്തോടും ബഹുമാനത്തോടും വിട്ടുവീഴ്ചാ മനോഭാവത്തോടും ഒന്നിച്ചൊന്നായി കഴി യണമെന്നാണ് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്. ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ സംഘടനയിൽ എല്ലാ ക്രൈസ്തവ എപ്പിസ്കോപ്പൽ സഭകളും, പ്രൊട്ടസ്റ്റൻ്റ് സഭകളും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുവാനാണ് ലക്ഷ്യമിടുന്ന ത്. സംഘടനയുടെ രക്ഷാധികാരികളായി വിവിധ സഭകളിലെ മേലദ്ധ്യക്ഷൻമാരും, മെത്രാപ്പോലീത്തൻമാരും ഉപരക്ഷാധികാരികളായും ഉപദേശസമിതി അംഗങ്ങളായും വിവിധസഭകളിലെ ആത്മീയനേതൃത്വങ്ങളെയും, അത്മായനേതൃത്വങ്ങളെയും കൂട്ടായ പ്രവർത്തനമാണ് ലക്ഷ്യമിടുന്നത് എന്ന് പ്രസിഡൻ്റ് അഡ്വ. റോയി വാരിക്കാട്ട്, ജന റൽ സെക്രട്ടറി ജോഷ്വാ മാത്യു എന്നിവർ പറഞ്ഞു.
ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ ഔപചാരിക ഉദ്ഘാടനം 2026 ഫെബ്രു വരി മാസം 18-ാം തീയതി ബുധനാഴ്ച രാവിലെ 10.00 മണിക്ക് കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിൽ സീറോ മലബാർ സഭ മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കും. പ്രസിഡൻ്റ് അഡ്വ. റോയി വാരിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ മലങ്കര യാക്കോബ സഭ ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ, ക്നനായ സമുദായ അദ്ധ്യക്ഷൻ കുര്യാക്കോസ് മാർ സേവറി യോസ് വലിയ മെത്രാപ്പോലീത്താ, മലങ്കര ഓർത്തഡോക്സ് സഭ ഡോ. യൂഹാ ന്നോൻ മാർ ദിയസ് കൊറോസ് മെത്രാപ്പോലീത്താ, സി.എസ്.ഐ മദ്ധ്യകേരള മഹാ യിടവക അദ്ധ്യക്ഷൻ ഡോ. മലയിൽ സാബു കോശി ചെറിയാൻ, എം.ജി.എം. ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, ഓർത്തഡോക്സ് സഭാ അസോസിയേ ഷൻ സെക്രട്ടറി അഡ്വ. ബിജു ഉമലങ്കര മർത്തോമ്മാ സഭ അത്മായ ട്രസ്റ്റി അഡ്വ. അൻസിൽ കോമാട്ട്, ഫെഡറേ ഷൻ ഓഫ് ഇൻഡ്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ (ഫിയക്കോണ) അഡ്വക്കസി ഡയറക്ടർ സ്റ്റാൻലി ജോർജ്ജ്, ക്രിസ്ത്യൻ ബിസിനസ് ഫോറം ഗ്ലോബൽ കോഓർഡിനേറ്റർ ശ്രീ. സേവ്യർകുട്ടി പുത്തേത്ത്, തോമസ് ജോൺസൺ കോർ എപ്പിസ്ക്കോപ്പാ, ഡോ. റ്റി. റ്റി. പ്രവീൺ, ഫാ. മാത്യുസ് കെ. ജോർജ്ജ്, പാസ്റ്റർ തോംസൺ പി. ജോഷ്വാ, എം. പി. ജോർജ്ജ് കോറെപ്പിസ്ക്കോപ്പാ, ഫാ. ജോസ് ബെയ്സിൽ പ്ലാത്തോട്ടം, പാസ്റ്റർ അനി ജോർജ്ജ്, രാജൻ കണ്ണാട്ട്, പാസ്റ്റർ ഫെയ്ത്ത്സൺ വർഗീസ്, പാസ്റ്റർ സജി മുട്ടം, പാസ്റ്റർ ഷാജി ജോർജ്ജ്, രാജു കെ. തോമസ്, അച്ചൻകുഞ്ഞ് ഇലന്തൂർ എന്നിവർ പ്രസംഗിക്കും
റിപ്പോർട്ടർ: സാജു തറനിലം.



