ഷെയ്ക്ക് മുഹയിദ്ദീനെ മർദ്ദിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം, MJWU

കൊച്ചി: മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിലെ 19 വാർഡിലെ വോട്ടറും മീഡിയ ആൻറ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി മെമ്പറും, ആയ ഷെയ്ക്ക് മുഹദ്ദിയീനെ മർദ്ദിച്ച അക്രമികളെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് കൊച്ചിയിൽ ചേർന്ന MJWUദേശീയ കമ്മറ്റി മഖ്യമന്ത്രിക്ക് അടിയന്തിര സന്ദേശമയച്ചു, 19-ാം വാർഡിലെ താമസക്കാരനായ ഷെയ്ക്ക് മുഹദിയീൻ, ഗ്രാമസഭക്ക് പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ മദ്യപിച്ച് യോഗത്തിനെത്തിയിരുന്നവരാണ് അക്രമം അഴിച്ചുവിട്ടത്, അക്രമികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സിക്രട്ടറിയേറ്റിന് മുമ്പിൽ സത്യഗ്രഹം നടത്താനും നാഷണൽ കമ്മറ്റി പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ തീരുമാനമുണ്ടായി. ദേശീയ ജനറൽ സെക്രട്ടറി രവിന്ദ്രൻ വി.വി. അഡ്വ: വിപിൻ കുമാർ . വൈസ് പ്രസിഡന്റ ശില്പ സിജിൻ കുമാർ ട്രഷറർ നിപുൺ ജോയ്എന്നിവർ യോഗത്തിൽ സംസാരിച്ചു.


Comment As:

Comment (0)