ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ പ്രഥമ ശിഷ്യരിൽ ഒരാളായ സ്വാമി ബോധാനന്ദ സ്വാമി കളുടെ പേരിലുള്ള ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.
ആലുവ: ശ്രീനാരായണ ഗുരു തുടങ്ങി വച്ച ആലുവ അദ്വൈതാശ്രമത്തിൽ അദ്ദേഹത്തിൻ്റെ പ്രഥമ ശിഷ്യരിൽ ഒരാളായ സ്വാമി ബോധാനന്ദ സ്വാമികളുടെ പേരിലുള്ള ഓപ്പൺ ഓഡിറ്റോറിയം ഉത്ഘാടനം ചെയ്തു, അദ്വൈതാശ്രമം സെക്രട്ടറിയായ ധർമ്മചൈതന്യ ഇവിടെ ചുമതലയേറ്റെടുത്തതിനെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന നവീകരണ വികസന പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് ഈ ഓഡിറ്റോറിയം നിർമിതിയും, ക്ഷിപ്രവേഗത്തിൽ ഗുരുഭക്തർക്കായുള്ള സമർപ്പണവും, ഇതോടൊപ്പം സർവ്വ മത സമ്മേളന ശതാബ്ദി സ്മാരക മണ്ഡലത്തിലെ ഗുരുദേവ സ്മൃതി മണ്ഡപ സ്ഥാപന വാർഷികവും, തോട്ടു മുഖം വാത്മീകിക്കുന്നിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റും ശ്രീ നാരായണ സേവിക സമാജവും തമ്മിൽ ഉഭയസമ്മതപ്രകാരം തയ്യാറാക്കിയ വസ്തു ഉടമ്പടിയുടെ ഭാഗമായുള്ള ആധാര കൈമാറ്റവും നടത്തി, ശ്രീനാരായണീയനും പ്രവാസിയുമായ ദുബായിൽ യുണൈറ്റഡ് മറൈൻ സർവീസ് എന്ന സ്ഥാപനത്തിൻ്റെ സി.എം, ഡി.യായ മുരളീധര പണിക്കരാണ് സ്വാമി ബോധാനന്ദയുടെ പേരിലുള്ള ഓപ്പൺ ഓഡിറ്റോറിയം നിർമിതി നടത്തിയത്, ചടങ്ങിൽ പൂജാ സമർപ്പണവും മുഖ്യ പ്രഭാഷണവും നടത്തിയത് മെഡിമിക്സ് സ്ഥാപനത്തിൻ്റെ ഉടമയും ഗുരുഭക്തനുമായ ഡോക്ടർ അനൂപ് ആയിരുന്നു,, ശ്രീ നാരായണ ധർമസംഘം ടസ്റ്റ് ജനറൽ സിക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ജനറൽ സിക്രട്ടറി സ്വാമി ശുംഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി, പ്രസ്തുത ചടങ്ങിൽ ശിവഗിരി എച്ച് എസ്, എസ്, അദ്ധ്യാപിക ശ്രീമതി അരുവി, അരുവിപ്പുറം രചിച്ച, "1987 കാതൽ കോഫി " എന്ന കൃതിയുടെ പ്രകാശനവും നടന്നു. സ്വാമി രത്ന തീർത്ഥർ, വി.സന്തോഷ് ബാബു, ലക്ഷമണൻ, സ്വാമിദേശികാനന്ദ, പി.പി, രാജൻ, സോമ കുമാർ, അഡ്വ സീമന്തിനി ശ്രീവത്സൻ, പി.കെ, ജയന്തൻ ശാന്തി.സജീവ് നാണു എന്നിവർ സംസാരിച്ചു.ശ്രീധർമ്മചൈതന്യ ആശ്രമം സിക്രട്ടറിയായതിന് ശേഷം നടത്തി കൊണ്ടിരിക്കുന്ന ആ ശ്രമവികസനത്തെ തുടർന്ന് ദൈനം ദിനം നിരവധി പേരാണ് കുടുംബസമേതവും, പഠിതാക്കളും ഗവേഷകരും അദ്വൈതാശ്രമത്തിൽ സന്ദർശനം നടത്തുന്നതും അറിവിൻ്റെ വെളിച്ചം തേടിയെത്തുന്നതും ആത്മീയ ശാന്തി തേടിയെത്തുന്നവർക്ക് ഒരു ആലയമായി തീർന്നിരിക്കയാണ് ആലുവ അദ്വൈതാശ്രമം



