പ്രായോഗിക വേദാന്തത്തിന്റെ മഹാനായ വ്യാഖ്യാതാവായിരുന്നു സ്വാമി വിവേകാനന്ദൻ
പ്രായോഗിക വേദാന്തത്തിൻ്റെ മഹാനായ വ്യാഖ്യാതാവായിരുന്നു സ്വാമി വിവേകാനന്ദൻ [ഇന്ന് സ്വാമിജിയുടെ ജയന്തി ] ദേശീയ യുവജന ദിനം ]
സ്വാമി വിവേകാനന്ദൻ്റെ ദർശനങ്ങൾ വർത്തമാനകാലത്തും പ്രസക്തം
ക്ഷണികമായ ജീവിതത്തിനിടയിൽ ഒരു ചെറു പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനോ നിസ്സാരമായ ചെറുകാരണങ്ങൾക്ക് പോലും സ്വന്തം കുത്തിനെ കൊന്ന് ആത്മ ഹത്യ ചെയ്യുന്നവരും കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുന്നവരും ലഹരിക്ക് അടിമകളാകുന്ന യുവത്വവുമുള്ള നമ്മുടെ വർത്തമാനകാലത്ത് സ്വാമി വിവേകാനന്ദൻ്റെ ജീവിതവും സന്ദേശവും പഠിക്കുകയും ജിവിതത്തിൽ പകർത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയായി മാറിയിരിക്കുന്നു. ആധുനികരുടെ രുചിക്കും സംസ്കാരത്തിനു ചേർന്ന രീതിയിൽ സനാതന ധർമ്മസാരം ഹൃദ്യമായി പകർന്നു കൊടുക്കുകയാണ് സ്വാമിജി ചെയ്തത്.രവിന്ദ്രനാഥ ടാഗോറുംരാജാജിയും വിവേകാനന്ദ ദർശനത്തെ ജീവിതത്തിൽ പകർത്തിയവരാണ്.ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവും വിവേകാനന്ദൻ ഇന്ത്യയുടെ രാഷ്ട്രപിതാമഹനുമാണെന്ന് വിമർശകനായ കുട്ടിക്കൃഷ്ണമാരാർ പറഞ്ഞത് ഓർക്കുകയാണ്.ശ്രീശങ്കരൻ്റെ ബുദ്ധിശക്തിയും ശ്രീചൈതന്യൻ്റെ ഹൃദയവും ഓരോ ജിവനിലും ഈശ്വരനെ കാണുന്ന മഹാപുരുഷൻ, ദരിദ്രർക്കും ജാതി ഭ്രഷ്ടർക്കും, മർദ്ദിതർക്കും ഇന്ത്യക്കകത്തും പുറത്തുമുള്ള ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടി കരയുവാൻ കഴിവുള്ള ഹൃദയശാലിയായ മഹാപുരുഷനായിരുന്നു വിവേകാനന്ദൻ
വിവേകാനന്ദ നിലൂടെ ലോകം കണ്ടത് ഭാരതത്തിൻ്റെ മനസ്സിൻ്റെ ആധുനികതയാണ്. സ്വാമിജി പറഞ്ഞു. ലോകത്തിനായി "ഞാനെന്ന " കൊച്ചു ലോകത്തെ വലിച്ചെറിയുന്നവൻ ഇട വിശ്വം തന്നെ തൻ്റെതെന്ന് അറിയുന്നു. നാം ആദ്യം ആരാധിക്കേണ്ടത് ദേശവാസികളെയാണ്.പരസ്പരം അസൂയവെക്കാതെ അന്യോന്യം ആരാധിക്കുവിൻ. പ്രായോഗിക ദേശഭക്തിയെന്നാൽ കേവലമായ വൈകാരിക പ്രകടനമല്ല. ജനിച്ച മണ്ണിലെ സകല ജീവജാലങ്ങളോടുമുള്ള അതിരറ്റ കരുണയും സേവന മനോഭാവവുമാണ്. ആത്മവിശ്വാസവും ദേശിയ ബോധവും ഉണർത്തുന്ന പാവങ്ങളെ പഠിപ്പിക്കുവാനും ഭക്ഷണം നൽകാനും ശക്തിയേകുന്ന ചുറ്റിലും കാണുന്ന ദുരിതങ്ങളെ അകറ്റുവാൻ സഹായിക്കുന്ന ഒരു മതമാണ് നമുക്കാവശ്യം. മരണം വരെ പ്രവർത്തിച്ചുകൊണ്ടിരിക്കൂ ഞാൻ കൂടെയുണ്ട്' എൻ്റെ ശരീരം പോയാലും ആത്മാവ് നിങ്ങൾക്കൊപ്പം തന്നെയുണ്ടാവും ഈജി വനും വന്നു പോകും സമ്പത്തും ഖ്യാതിയും ആനന്ദങ്ങളും അൽപ്പകാലത്തെക്ക് മാത്രം കർമ്മഭൂമിയിൽ സത്യ പ്രചരണം നടത്തിക്കൊണ്ട് മരിക്കുന്നതാണ് ഉത്തമം. ധൈര്യത്തോടെ മുന്നേ റൂ, എന്തെങ്കിലും .മഹത്തായ ആശയം തെരഞ്ഞെടുക്കുക അതിനെ ജിവിത ലക്ഷം മാക്കുക നിരന്തരം അതിനെക്കുറിച്ച് ചിന്തിക്കുക സ്വപ്നം കാണുക, അതിനായി ജീവിക്കുക നിങ്ങളുടെ മസ്തിഷ്കവും പേശികളും ശരീരത്തിലെ ഓരോ കോശവും ഈ ലക്ഷ്യത്താൽ നിറയട്ടെ ഇതാണ് ജിവിതവിജയരഹസ്യം.ഏറ്റവും മഹത്തായ ഈശ്വരാരാധന മനുഷ്യസ്നേഹവും, ഏറ്റവും ഉദാത്തമായ ആദ്ധ്യാത്മിക സാധനമനുഷ്യ സേവനുമാണെന്ന് പഠിപ്പിച്ച കർമ്മയോഗിയായ സ്വാമി വിവേകാനന്ദൻ്റെ ജീവിതം നമുക്ക് മാതൃകയാവട്ടെ. വിധവയുടെ കണ്ണിൽ തുടക്കാൻ കഴിയാത്ത വിശന്നു പൊരിയുന്ന അനാഥന് ഒരു കഷണം റൊട്ടി കൊടുക്കാൻ സാധിക്കാത്ത ഈശ്വരനിലോ, മതത്തിലോ താൻ ലവലേശം വിശ്വസിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച സോഷ്യലിസം എന്ന പദം ലോകത്തിൽ പ്രചരിക്കുന്നതിന് മുമ്പേ താനൊരു സോഷ്യലിസ്റ്റായി ജീവിച്ച സ്വാമിജിയുടെ ജയന്തി ദിനത്തിൽ മാനവികതയുടെ സന്ദേശം പകരാൻ ശ്രമിക്കാം.
എഴുത്തുകാൻ:: ശശി കളരിയേൽ



