അഞ്ച് ദിവസങ്ങളിലായി അങ്കമാലി സി എസ് എ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നാടകോത്സവത്തിന് തുടക്കമായി. നാടകകൃത്തും സംവിധായകനുമായ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു.
31
അങ്കമാലി:
അഞ്ച് ദിവസങ്ങളിലായി അങ്കമാലി സി എസ് എ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നാടകോത്സവത്തിന് തുടക്കമായി. നാടകകൃത്തും സംവിധായകനുമായ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു.സി എസ് എ വൈസ് പ്രസിഡൻ്റ് എം പി രാജൻ അധ്യക്ഷനായി. നാടകങ്ങളുടെ പ്രധാന സ്പോൺസർമാരെ ചടങ്ങിൽ ആദരിച്ചു.
സി എസ് എ ജനറൽ സെക്രട്ടറി ടോണി പറമ്പി, വൈസ് പ്രസിഡൻ്റ് അഡ്വ.കെ കെ ഷിബു, ട്രഷറർ കെ എൻ വിഷ്ണു മാസ്റ്റർ, ജോ: സെക്രട്ടറിമാരായ ഷാജൻ ചേറ്റുങ്ങൽ, ഡോ.സി.ഷീല എന്നിവർ സംസാരിച്ചു.തിരുവനന്തപുരം നവോദയയുടെ 'സുകുമാരി ' നാടകം അവതരിപ്പിച്ചു.ഇന്ന് അമ്പലപ്പുഴ സാരഥിയുടെ നവജാത ശിശു വയസ്സ് 84 അവതരിപ്പിക്കും.വൈകിട്ട് 6.30 ന് അങ്കമാലി എ പി കുര്യൻ മെമ്മോറിയൽ സി എസ് എ ഓഡിറ്റോറിയത്തിലാണ് നാടകം. പ്രവേശനം സൗജന്യം.



