ശശികല സഞ്ജീവ് Civil Rights and Social Justics Society (CRSJS) Best Activist of the year Award 2025 അർഹയായി.
ശശികല സഞ്ജീവ്. Civil Rights and Social Justice Society (CRSJS)
Best Activist of the Year Award 2025
മുതിർന്ന ഗാന്ധിയനും
ഗാന്ധി സ്മാരക നിധി ചെയർമാനും ആയ Dr N രാധാകൃഷ്ണൻ, CRSJS സെക്രട്ടറി R ജയചന്ദ്രൻ അവർകളുടെയും സാന്നിധ്യത്തിൽ മുൻ കേരളമനുഷ്യാവകാശ കമ്മീഷൻ അംഗവും, മുൻ MLA യും ആയ Dr K മോഹൻ കുമാറിൽ നിന്നും
ഏറ്റ് വാങ്ങി.
താൻ കൈവ്ക്കുന്ന ഏത് വിഷയത്തിലും വേറിട്ടൊരു പ്രവർത്തനശൈലി ആയിരിക്കണം എന്നുള്ള തന്റെ കർക്കശ ബുദ്ധിയാണ് തന്നെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തയാക്കുന്നത്
എന്നും, തന്റെ
എതിരാളികളെ അസ്വസ്ഥരാക്കുന്നതും എന്നാണ് ശശികല സഞ്ജീവ് പറയുന്നത്.
ഈ അവാർഡ് തന്നെ
തേടിയെത്തുമ്പോൾ
കേവലം 13 - മത്തെ വയസ്സിൽ, തന്റെ കുട്ടിക്കാലത്ത് തന്നെ,
തന്റെയീ ജന്മം സമൂഹത്തിൽ നടമാടുന്ന അനീതിയ്ക്കും,അസത്യത്തിനും, അധർമ്മങ്ങൾക്കും, എതിരെ ആഞ്ഞടിക്കാനുള്ളതാണെന്ന തിരിച്ചറിവ് നൽകിയതിന്റെ പശ്ചാത്തലത്തിൽ,
അശരണരായ,
നിരാലാംബരായ സാധാരണക്കാർക്ക് തുണയായി,
തണലായി മാറാൻ തന്റെ മനുഷത്വം നിറഞ്ഞ
സഹജീവിസ്നേഹം
വേറിട്ടൊരു
ശൈലിയിൽ തന്നെ
പിൽകാലത്തു മനുഷ്യാവകാശ പ്രവർത്തനമായി നിസ്വാർത്ഥ സേവനമായി തുടരേണ്ടി വന്നപ്പോൾ യഥാർത്ഥ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ സുധീരമായ അന്തസത്തയെ തല്ലിക്കെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന,പോലീസ് സ്റ്റേഷൻ ഭരണം പോലും നടത്തി, ജനാധിപത്യത്തെ പോലും വെല്ലുവിളിച്ചു കൊണ്ട് പല തട്ടിപ്പ്കളും നടത്തുന്ന
വ്യാജമനുഷ്യവകാശ സംഘടനകൾക്കുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന, നേരിന്റെ, നിലപാടിന്റെ ഉറച്ച അടയാളം.
കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിട്ട് തന്നെ സമീപിക്കുന്നവർക്ക് വേണ്ടി, (വ്യാജ പോക്സോ കേസ് കൾ അടക്കം)
ശബ്ദം ഇല്ലാത്തവരുടെ ശബ്ദമായി കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള പോലീസ് സ്റ്റേഷനുകളിൽ
ദിവസവും വിളിക്കുമ്പോൾ, തന്റെ മുന്നിലേക്ക് വരുന്ന എല്ലാ വിഷയങ്ങളിലും, പ്രശനങ്ങളിലും തന്റെ നിറ സാന്നിധ്യമറിയിച്ചു കൊണ്ട്, വോളന്ററി സർവീസ് ആയി, നിസ്വാർത്ഥ സേവനം തുടരുമ്പോൾ, അന്യായക്കാരുടെ എതിർപ്പുകളെയും,ഒളിപ്പോരുകളെയും, ഒളിയമ്പു കളെയും,സംഘടിതമായ വേട്ടയാടലുകളേയും ഒക്കെ, അവരുടെ അംഗബലം നോക്കാതെ തന്നെ സത്യവും നിയമവും മാത്രം ആയുധമാക്കി പോരാടുമ്പോൾ നിലപാടിന്റെ വേറിട്ട വ്യക്തിത്വമായി മാറുന്നു ശശികല സഞ്ജീവ് എന്ന മനുഷ്യ സ്നേഹി.
മനുഷ്യാവകാശ പ്രവർത്തനത്തിന്റെ മറവിൽ വിസാ തട്ടിപ്പും,
ഹണിട്രാപ്പും,ബ്ലാക്ക് മെയിലിങ്ങും, മാസ്സീവ് മീഡിയ ക്യാമ്പയിനിങ്ങും,അടക്കം സർവ്വതും മായയായി, മന്ത്രമായി, മനുഷ്യാവകാശ കച്ചവടം സമൂഹത്തിൽ പൊടി പൊടിക്കുമ്പോൾ സാധാരണക്കാരായ ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന കുറെയേറെ കള്ള നാണയങ്ങൾ അരങ്ങു വാഴുന്ന വാണിജ്യ മേഖലയായി മാറി കഴിഞ്ഞ മനുഷ്യാവകാശപ്രവർത്തന രംഗത്ത് മനുഷ്യാവകാശപ്രവർത്തനത്തിന്റെ അർത്ഥവും വ്യാപ്തിയും ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ ഇരകളെയും, വേട്ടക്കാരെയും ഒരുപോലെ തമ്മിലടിപ്പിച്ച് അതിൽ നിന്നും ഇറ്റ് വീഴുന്ന
രക്തതുള്ളികളെപണമാക്കി മാറ്റാനുള്ള ആശയും പേറി നടക്കുന്നവരെ തടയിടാൻ നാടിന്റെ നന്മക്കായി, യഥാർത്ഥ മനുഷ്യാവകാശ പ്രവർത്തകരെ ചൂണ്ടി കാണിക്കാനും, കപട മുഖങ്ങൾക്കു തിരിച്ചടി നൽകാനുമുള്ള മഹത്തായ തന്റെ യജ്ഞമാരംഭിച്ചിട്ട് കാലം ഏറെയായി എന്നാണ് ശശികല സഞ്ജീവ് പറയുന്നത്.
LIFE AFTER DEATH എന്ന് വിശ്വസിക്കുന്ന ശശികല സഞ്ജീവ് മുതിർന്ന മാധ്യമ പ്രവർത്തകനും,ചെറുകഥാ കൃത്തും ചിത്രകാരനും ആയിരുന്ന SK കുട്ടിക്കാടിന്റെ ഭാര്യയാണ്.



