ഗുരു ജ്ഞാനസരണിയിലേയ്ക് വലിയ ജന പ്രവാഹം

 

മലയാറ്റൂർ : ശ്രീനാരായണ ധർമ്മ പരിപാലനയോഗ ത്തിൻ്റെ 1793-ാം നമ്പർ മലയാറ്റൂർ കിഴക്ക് ശാഖാ സംഘടിപ്പിക്കുന്ന _ഗുരു ജ്ഞാനസരണി - ഗുരുധർമ്മ_ കൺവെൻഷൻ്റെ മൂന്നാം ദിവസം സൂരിസുകൃതത്തിൽ  മതജാതിഭേദമെന്യെ വലിയ ജനപ്രവാഹം.   മൂന്നാം ദിവസത്തെ ജ്ഞാനസന്ധ്യ - സൂരിസുകൃതം  കുന്നത്തുനാട് എസ് എൻ ഡി പി യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി കൺവീനർ കെ. എ ഉണ്ണികൃഷ്ണൻ ഉദ്ഘാനം ചെയ്തു.  ശാഖ പ്രസിഡൻ്റ് എം പി വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. 
"ധർമ്മപരിപാലനത്തിൻ്റെ ഉള്ളറിവുകൾ'"എന്ന വിഷയത്തിൽ പ്രശസ്ത ഗുരുധർമ്മ പ്രചാരകൻ വി കെ സുരേഷ്ബാബു കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി.   ക്ഷേത്രം മേൽ ശാന്തി പാറപ്പുറംഅരുൺശാന്തി  ദീപപ്രോജ്ജ്വലനം നടത്തി.  ശാഖാ സെക്രട്ടറി  ഒ പി  ഉദയൻ സ്വാഗതം ആശംസിച്ചു. വിമലഗിരി പള്ളി വികാരി ഫാ പോൾ പടയാട്ടിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി, 'യൂണിയൻ കൗൺസിലർ ടി എൻ സദാശിവിൻ ഗുരുധർമ്മ പ്രചരണസഭ ഒക്കൽ യൂണിറ്റ് കൺവീനർ എം വി  ജയപ്രകാശ് , ഇല്ലിത്തോട് ശാഖ സെക്രട്ടറി പ്രിയ സുരേഷ്, ദേവസ്വം അസി. സെക്രട്ടറി ജിതിൻ മോഹനൻ, സി സി വിജയൻ എന്നിവർ സ്നേഹഭാഷണം നടത്തി. സന്തോഷ് എം ദിവാകരൻ നന്ദി പറഞ്ഞു.


Comment As:

Comment (0)