ഒരു കരുതൽ സ്പർശം
അങ്കമാലി: കരുതൽ സ്പർശം
സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ്
അങ്കമാലി ഒബ്സ്ട്രേറ്റിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയുടെയും അങ്കമാലി നഗരസഭയുടെയും കെ ജി ഹോസ്പിറ്റലിൻ്റെയും അങ്കമാലി നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വർദ്ധിച്ചു വരുന്ന സ്തനാർബുദങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
ഇതിൻറെ ഭാഗമായി വിവിധ പരിപാടികൾ നടന്നു രാവിലെ 10 മുതൽ സൗജന്യ പരിശോധന ക്യാമ്പ് അങ്കമാലി കെജി ഹോസ്പിറ്റലിൽ വെച്ച് നടന്നു സൗജന്യ ക്യാമ്പിൽ സ്തനാർബുദ സ്ക്രീനിംഗ് മാമോഗ്രാഫി ഉൾപ്പെടെ യുള്ള പരിശോധനകൾ സൗജന്യമായി നൽകി
തുടർന്ന് വൈകിട്ട് 4:00 മണിക്ക് അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ നടക്കുന്ന അങ്കമാലി ഫെസ്റ്റിന്റെ വേദിയിൽ സ്ഥാനാർബുദ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു സെമിനാർ അങ്കമാലി നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് ഷിയോപോൾ അങ്കമാലി കെജി ഹോസ്പിറ്റൽ ഗൈനക്കോളജി ഡിപ്പാർട്ട്മെൻറ് മേധാവി ഡോക്ടർ ജിസ്സി ജോർജ് കുര്യൻ ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്തു അങ്കമാലി ഒബ്സ്ട്രാറ്റിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡൻറ് ഡോക്ടർ എലിസബത്ത് ജേക്കബ് അധ്യക്ഷത വഹിച്ചു
ചടങ്ങിന് അങ്കമാലി കെ ജി ഹോസ്പിറ്റൽ ഗൈനക്കോളജി ഡിപ്പാർട്ട്മെൻറ് മേധാവി ഡോക്ടർ ജിസ്സി ജോർജ് കുര്യൻ സ്വാഗത പ്രസംഗം നടത്തി ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണ ബുക്ക് ലെറ്റ് പ്രകാശനം അങ്കമാലി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സിനി മനോജ് നിർവഹിച്ചു.
മധ്യകേരള ഐ എം എ പ്രസിഡൻറ് ഡോക്ടർ ഫ്രഡി സൈമൺ വാർഡ് കൗൺസിലർ ഗ്രേസി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു തുടർന്ന് ബ്രസ്റ്റ് ക്യാൻസർ അതിജീവിച്ചവരുടെ ജീവിത അനുഭവങ്ങൾ പങ്കുവെക്കൽ ശ്രീനാരായണ മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം മേധാവി ഡോക്ടർ സജിതയുടെ നേതൃത്വത്തിലുള്ള ബോധവൽക്കരണ ക്ലാസും തുടങ്ങിയവ നടന്നു തുടർന്ന് ഡിസ്റ്റ് കോളേജ് അങ്കമാലി ശ്രീ ശങ്കര കോളേജ് കാലടി എന്നിവരുടെ നേതൃത്വത്തിലുള്ള ഫ്ലാഷ് മോബ്, മൈം, സ്കിറ്റ് എന്നിവ നടന്നു
പരിപാടിയുടെ ഭാഗമായുള്ള ബോധവൽക്കരണ റാലിയിൽ ഡിസ്റ്റ് കോളേജ് അങ്കമാലി ശ്രീ ശങ്കരാ കോളേജ് കാലടി ,സി എ ഹോസ്പിറ്റൽ, കെ ജി ഹോസ്പിറ്റൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സ്റ്റാഫും പങ്കെടുത്തു അങ്കമാലി ഒബ്സ്ട്രറ്റിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി ഭാരവാഹികളായ ഡോക്ടർ സിന്ധ്യ, ഡോക്ടർ ടോണി, ഡോക്ടർ ബിന്ദു, ഡോക്ടർ നിക്കോ, ഡോക്ടർ അംബുജം എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു



