അസ്മിത ജൂഡോ ലീഗ് - പെൺകുട്ടികൾക്ക് മാത്രമായ ജില്ലാതല ജൂഡോ മഹോത്സവം
അങ്കമാലി: എറണാകുളം ജില്ലയിലെ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച **“അസ്മിത ജൂഡോ ലീഗ്”** അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിൽ ഭംഗിയായി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 70-ലധികം വനിതാ ജൂഡോകൾ പങ്കെടുക്കുന്ന മത്സരത്തിൽ മികച്ച പ്രകടനങ്ങളാണ് കണ്ടത്.
മോർണിംഗ് സ്റ്റാർ കോളേജ് ജൂഡോ അക്കാദമി സമഗ്ര വിജയികളായി **ഒവർഓൾ ചാമ്പ്യൻഷിപ്പ്** സ്വന്തമാക്കി. **സ്പാർട്ടൻ വാരിയേഴ്സ് ജൂഡോ ക്ലബ്** രണ്ടാം സ്ഥാനം നേടി **റണ്ണർ-അപ്പ് ട്രോഫി** കരസ്ഥമാക്കി.
മത്സരത്തിന്റെ ഉദ്ഘാടനം ** ജെസ്സി ജോർജ്ജ് [വാർഡ് മെമ്പർ ]** നിർവഹിച്ചു. Sr. അനുഗ്രഹ CSN(വൈസ് പ്രിൻസിപ്പൽ, മോർണിംഗ് സ്റ്റാർ കോളേജ്)**, Sr. ഭവ്യ (ബുർസർ, മോർണിംഗ് സ്റ്റാർ കോളേജ്)** എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
മത്സരങ്ങൾ ആവേശകരമായ അന്തരീക്ഷത്തിലാണ് നടന്നത്. എല്ലാ വിഭാഗങ്ങളിലും പെൺജൂഡോകളുടെ മികച്ച പ്രകടനം കായികരംഗത്ത് പുതുചൈതന്യം സൃഷ്ടിച്ചു.



