പ്രതിഭകളെ ആദരിച്ചു


ചമ്പന്നൂർ : അങ്കമാലി ഉപജില്ല  കേരള സ്കൂൾ ശാസ്ത്ര- കലോത്സവ മേളകളിൽ മികച്ച വിജയം കൈവരിച്ച ചമ്പന്നൂർ സെന്റ് ആന്റണീസ് എൽ പി സ്കൂളിലെ  പ്രതിഭകൾക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. അങ്കമാലി ബസലിക്ക സഹവികാരി ഫാദർ ഷെറിൻ മാടവന അധ്യക്ഷത വഹിച്ചു. സ്കൂൾ  ഇൻ ചാർജ് ശ്രീമതി.ഐശ്വര്യ സ്വാഗതവും വാർഡ് കൗൺസിലർ ശ്രീമതി. ഷൈനി മാർട്ടിൻ സമ്മാനദാനവും നിർവഹിച്ചു. ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി വികാരി ഫാദർ പോൾ കൈപ്രമ്പാടൻ, റിൻസ് ജോസ്   അനീഷ് മണവാളൻ ,  ബിജു ഗർവാസിസ്, കുമാരി  അഡ്വ. ആൻ മേരി, അധ്യാപകരായ ശ്രീമതി സുപർണ കൃഷ്ണൻ, കുമാരി ആൻ മേരി എന്നിവർ സന്നിഹിതരായിരുന്നു. മാസ്റ്റർ ഇവോൺ മാർട്ടിന് ഫാബ്രിക് പെയിന്റിംഗ് എ ഗ്രേഡ് ദേശഭക്തി ഗാനം ബി ഗ്രേഡ്, കുമാരി പരി പ്രജാപതി ഒറിഗാമി എ ഗ്രേഡ്, മാസ്റ്റർ ശ്രേയസ് ദേശഭക്തിഗാനം ബി ഗ്രേഡ്, മാസ്റ്റർ നോയൽ സനൽ സിംപിൾ എക്സ്പീരിമെന്റ് എ ഗ്രേഡ്, ദേശഭക്തിഗാനം ബി ഗ്രേഡ്, കുമാരി സാരംഗി സുജേഷ് ഫാബ്രിക് പെയിന്റിംഗ് ( വെജിറ്റബിൾ ) എ ഗ്രേഡ്  പദ്യം ചൊല്ലൽ മലയാളം എ ഗ്രേഡ് ദേശഭക്തിഗാനം ബി ഗ്രേഡ് മാപ്പിളപ്പാട്ട് സി ഗ്രേഡ്, മാസ്റ്റർ ജാനോസ് റോബിൻ അഭിനയ ഗാനം ഇംഗ്ലീഷ് എ ഗ്രേഡ് ദേശഭക്തി ഗാനം ബി ഗ്രേഡ്, മാസ്റ്റർ നിർമൽ സനൽ സിംപിൾ എക്സ്പീരിമെന്റ് എ ഗ്രേഡ് പദ്യം ചൊല്ലൽ ഇംഗ്ലീഷ് എ ഗ്രേഡ്, പ്രസംഗം മലയാളം എ ഗ്രേഡ്, ലളിതഗാനം ബി ഗ്രേഡ്, ദേശഭക്തിഗാനം ബി ഗ്രേഡ്,  കുമാരി ടെസ ടോണി അഭിനയ ഗാനം മലയാളം ബി ഗ്രേഡ്, കഥകഥനം ബി ഗ്രേഡ്, ദേശഭക്തി ഗാനം ബി ഗ്രേഡ് എന്നിവ ലഭിച്ച കുട്ടികളെയാണ് അനുമോദിച്ചത്.അധ്യാപിക ശ്രീമതി  മിനിത കെ എസ് നന്ദി രേഖപ്പെടുത്തി.1


Comment As:

Comment (0)