സൗജന്യ കമ്പ്യൂട്ടർ കോഴ്സ് പരിശീലനം

 

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻററിൽ എറണാകുളം, കോട്ടയം,ഇടുക്കി,ആലപ്പുഴ  ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മൂന്നുമാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി, ഡി.റ്റി.പി എന്നീ കമ്പ്യൂട്ടർ കോഴ്‌സുകളുടെ സൗജന്യ പരിശീലനം നൽകുന്നു. നവംബർ 18 രാവിലെ 10 ന് ആരംഭിക്കുന്ന കോഴ്സിന് 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാനയോഗ്യത പത്താം ക്ലാസ്.  ഡി.റ്റി.പി കോഴ്സിന് -ഡാറ്റ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ,  തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈപെൻഡ് ലഭിക്കുന്നതാണ് . ക്ലാസ്സിൽ ചേരാൻ താൽര്യമുള്ളവർ ഫോട്ടോ, ജാതി ,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 17 വൈകീട്ട് 4.30ന് മുൻപ്  ഓഫീസിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറത്തിൻ്റെ മാതൃക ബന്ധപ്പെട്ട ജില്ല പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിലും ലഭ്യമാണ്. 
ഫോൺ: 0484-2623304

 


Comment As:

Comment (0)