" ഷീ സ്പെയ്സ് " വനിത ജിം പി.പി സുനീർ എം.പി ഉദ്ഘാടനം ചെയ്തു
അങ്കമാലി : തുറവൂർ പഞ്ചായത്ത് 13-ാം വാർഡിലെ ഐശ്വര്യ നഗർ അങ്കണവാടി കെട്ടിടത്തിൽ നിർമാണം പൂർത്തിയായ ഷീ സ്പെയ്സ് വനിത ജിം ഉദ്ഘാടനം ഒക്ടോബർ 18 ന് വൈകീട്ട് 4 മണിക്ക് രാജ്യസഭ എംപി പി പി സുനീർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 12.50 ലക്ഷം രൂപയും രാജ്യ സഭാ എംപി പി.പി സുനീറിൻ്റെ എംപി ഫണ്ടിൽ നിന്നും 3 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി. വനിതകൾക്ക് വേണ്ട വ്യായാമ ഉപകരണങ്ങൾ - ത്രഡ് മിൽ, സ്പിൻ െബെക്ക്, ബാർബെൽസ്, ഡം ബെൽസ് , യോഗ സെൻ്റർ, മ്യൂസിക് സ്റ്റേഷൻ, സൂംബസെൻ്റർ റീഡിങ് സെൻ്റർ, യുവതി ക്ലബ് എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി .
തുറവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജെ സി ജോയ് അധ്യക്ഷ ആയി. ബ്ലോക്ക് പ്രസിഡൻ്റ് കൊച്ചുത്രേസ്യ തങ്കച്ചൻ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബിജു കാവുങ്ങ പ്രതിഭകളെ ആദരിച്ചു. യുവതി ക്ലബിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി സെബാസ്റ്റ്യൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേരി ദേവസിക്കുട്ടി, ലാലി ആൻ്റു, സരിതാ സുനിൽ, സീലിയ വിന്നി , വാർഡ് അംഗം എം എം പരമേശ്വരൻ , പഞ്ചായത്തംഗങ്ങളായ സീന ജിജോ, സാലി വിൽസൻ, എം. എസ് ശ്രീകാന്ത്, മുൻ അംഗം ജോസഫ് പാറേക്കാട്ടിൽ
തുടങ്ങിയവർ പങ്കെടുത്തു.



