“വിപ്ലവ ചിന്തയും ലോക രാഷ്ട്രീയവും — പുതിയ കാലത്തിന്റെ വഴിത്തിരിവുകൾ അങ്കമാലിയിൽ ചര്‍ച്ചയായി”
അങ്കമാലി : കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലിയും (CSA) സി.എസ്.എ. ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച “ലോക രാഷ്ട്രീയവും വിപ്ലവ ചിന്തയും പുതിയ കാലം” എന്ന വിഷയത്തെ ആസ്പദമാക്കിയ സെമിനാർ സി.എസ് .എ വൈസ് പ്രസിഡന്റ് കെ അഡ്വക്കേറ്റ് കെ കെ ഷിബുവിന്റെ അധ്യക്ഷതയിൽ ഒക്ടോബർ 17-ന് എ.പി. കുര്യൻ മെമ്മോറിയൽ സി.എസ്.എ. ഹാളിൽ നടന്നു.
ടോണി പറമ്പിസ്വാഗതം ആശംസിച്ചു. അഡ്വ. ജോസ് തെററയിൽ താലൂക്ക് ലൈബ്രറി സെക്രട്ടറി വി കെ ഷാജി, സിഎസ്ഐ ലൈബ്രറി സെക്രട്ടറി ഷാജി യോഹന്നാൻ .വിഷ്ണു മാഷ് തുടങിയവർ സംസാരിച്ചു.
വ്യാപാര ചിന്തയുടെ പുതിയ കാലത്തെക്കുറിച്ച് ശ്രീ ജോർജ് ജോസഫ് പ്രബന്ധം അവതരിപ്പിച്ചു. ലോക രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ശ്രി കെ.കെ. ചന്ദ്രപ്പിള്ള മുഖ്യപ്രഭാഷണം നടത്തി.
ലൈബ്രറി കൗൺസിൽ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ധർമ്മരാജ് അടാട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സി.എസ്.എ. പ്രസിഡന്റ് ശ്രീ റെവ. ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു. വിവിധ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
സെമിനാർ സമൂഹത്തിന്റെ ബൗദ്ധിക മേഖലയിൽ പുതിയ ചിന്തകൾക്ക് വഴി തുറന്നതായാണ് സംഘാടകർ അഭിപ്രായപ്പെട്ടത്.



