അങ്കമാലി യൂദാപുരം തീർത്ഥാടന ദേവാലയത്തിൽ അപ്പോസ്തലനായ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം ഒകോട 26 മുതൽ 30 വരെ ആഘോഷിക്കുന്നു .
അങ്കമാലി: വിശുദ്ധ യൂദാശ്ലീഹായുടെ ദേവാലയമായ അങ്കമാലി യൂദാപുരം തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടു തിരുനാൾ
എല്ലാ വർഷത്തെയും പോലെ ഈ വർഷം വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ സമാപനം ഊട്ടു തിരുനാൾ മഹോത്സവമായി ഒക്ടോബർ 30ന് രാവിലെ മുതൽ വൈകുന്നേരം വരെ ആഘോഷിക്കപ്പെടുന്നു. ദേശവും വീടും വീട്ടുകാരും തിരുനാളിനായി ഒരുങ്ങി കഴിഞ്ഞു. ഒക്ടോബർ ഒന്നു മുതൽ 15 വരെ ജപമാല രാജ്ഞി തിരുന്നാൾ ആഘോഷിച്ചു. 16 ന് ഒരുക്ക ആരാധന ദിനമാണ്. ഒക്ടോബർ 17 മുതൽ 25 വരെ നവനാൾ ദിനങ്ങൾ. 26 മുതൽ 30 വരെ തിരുന്നാൾ മഹോൽസവം. തിരുന്നാൾ നേർച്ചയായി പ്രസുദേന്തി വാഴ്ച നടത്തുന്നതിന് ഒക്ടോബർ 26 മുതൽ 30 വരെയും 17 മുതൽ 25 വരെ നിയോഗം സമർപ്പിച്ച് പ്രസുദേന്തിയാകുന്നതിനും സൗകര്യം ഉണ്ടായിരിക്കും.: നൽകിയ അനുഗ്രഹങ്ങൾക്ക് ഒരേ ഹൃദയത്തോടെ നന്ദി അർപ്പിച്ചി ഒക്ടോബർ 26 ന് വൈകീട്ട് 4 ന് പൊതു പ്രസുദേന്തി വാഴ്ച്ച നടക്കും. തുടർന്ന് 5 ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ മോസ്റ്റ് റവ.ഡോ. ആൻ്റണി വാലുങ്കൽ പിതാവ് തിരുന്നാളിന് കൊടികയറ്റും.
ഊട്ടു തിരുനാൾ ദിനത്തിൽ രാവിലെ 10.30 ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ നേർച്ച ആശിർവദിച്ച് ഊട്ടുതിരുന്നാൾ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലി അതേ തുടർന്നാണ് വിശുദ്ധ യൂദാതദവുസിൻ്റെ തിരുസ്വരൂപത്തിന്റെറെ വർഷത്തിലൊരിക്കൽ മാത്രമുള്ള പ്രദക്ഷിണവും അൾത്താര അത്ഭുത ചുറ്റി ആശീർവാദവും നടത്തപ്പെടുന്നു. രൂപവാഹകർ 40 പേർ ഒരുമാസമായി നോമ്പാചരിച്ച് അതിനു വേണ്ടി ഒരുങ്ങുന്നു. തിരുനാൾ ദിനത്തിൽ കുട്ടികൾക്കുള്ള ചോറൂട്ട് ഉണ്ടായിരിക്കും വിവിധ കമ്മിറ്റികൾ അതിനുവേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ഈ വർഷം എത്തുന്ന ജനലക്ഷങ്ങളെ ഉൾകൊള്ളാൻ പന്തൽ നിർമാണപ്രവർത്തനം പൂർത്തിയായി, വിപുലമായ പാർക്കിംഗ് സൗകര്യം 20 പ്ലോട്ടുകളിലായി ഒരുക്കുന്നു. അതിനായി ട്രാഫിക് വാർഡൻ മാരെയും ഒരുക്കിയിട്ടുണ്ട് ഫാദർ സെബാസ്റ്റ്യൻ കറുകപ്പിള്ളി വികാരി & റെക്ടർ, ഫാദർ എബി ഫ്രാൻസീസ് ഡ്യൂറോം സഹവികാരി, ഫാ. മെർട്ടൻ ഡിസിൽവാ താബോർ പള്ളി വികാരി, തിരുന്നാൾ ആഘോഷ കമ്മിറ്റി കൺവീനർ ഹെർബർട്ട് ജെയിംസ് മേടയിൽ, റവ. സിസ്റ്റർ റോസ് മിറ്റി, ജോയിന്റ്റ് കൺവീനർ, ജോസ് മൈപ്പാൻ, ജനറൽ സെക്രട്ടറി കിഷോർ ഒ.ജി ഓടത്തും പറമ്പിൽ, കൈക്കാരൻന്മാരായ കിഷോർ പാപ്പാളി, വില്യം പ്ലാസിഡ്, തിരുന്നാൾ പ്രസുദേന്തിമാർ ഡോക്ടർ വർഗീസ് മൂലൻ, നോർബട്ട് ആന്റ്റ് ജെയിൻ മേഴ്സി പള്ളിച്ചാംപറമ്പിൽ, അന്തപ്പൻ ജോർജ് വലിയപറമ്പിൽ സജയ് യോഹന്നാൻ കൂരൻ കല്ലൂക്കാരൻ, രാജു ലൂക്കോസ് കോടഞ്ചേരി, ഡോ. പ്രിയങ്ക എഡിസൻ പനയ്ക്കൽ, സുബിൻ ആന്റണി നീലീശ്വരം



