അങ്കമാലി നഗരസഭ ഭൂമിയിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം നിർമ്മാണോദ്ഘാടനം നടന്നു.

അങ്കമാലി നഗരസഭ ഭൂമിയില്‍ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം നിര്‍മ്മാണോദ്ഘാടനം

 

അങ്കമാലി നഗരസഭ ബസ്റ്റാന്‍റിന് സമീപം നഗരസഭ ഭൂമിയില്‍ ഗ്യാസ് ക്രിമിറ്റോറിയത്തിന്‍റെ (ശാന്തി തീരം) നിര്‍മ്മാണോദ്ഘാടനം-കല്ലിടല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ.ഷിയോ പോള്‍ നിര്‍വ്വഹിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് ശാന്തി തീരം ആധുനിക രീതിയില്‍ പണികഴിപ്പിച്ച് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 95 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയം പദ്ധതി  ഗ്യാസ് ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. എന്നതിനാല്‍ പാരിസ്ഥിതി പ്രശ്നങ്ങളോ മലിനീകരണ പ്രശ്നങ്ങളോ സൃഷ്ടിക്കുന്നില്ല, ഇതില്‍ നിന്നും ഉയരുന്ന ചാരം ജലം ഉപയോഗിച്ച് ശുചീകരണം വരുത്തുന്നതിനാല്‍ പുക കുഴലിലൂടെ ചാരം  പുറന്തള്ളപ്പെടുന്നില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള പുക കുഴലിന്‍റെ മൂന്നിരട്ടി ഉയരത്തിലുള്ള (30 മീറ്റര്‍) ചിമ്മിനിയാണ് സ്ഥാപിക്കുന്നത്.മതസാമുദായിക സംഘടനകളുടെ ആവശ്യം പരിഗണിച്ചുമാണ് ഈ  പദ്ധതി നടപ്പിലാക്കുന്നത്. ഒപ്പംതന്നെ നഗരസഭയുടെ അനിവാര്യ ചുമതലകളില്‍ ഒന്നാണ് ശ്മശാന നിര്‍മ്മാണവും പരിപാലനവും. ഇതിനോടനുബന്ധിച്ച് മനോഹരമായ പ്രാര്‍ത്ഥന മന്ദിരം പൂന്തോട്ടം ഇരിപ്പിടങ്ങള്‍, നടപ്പാത എന്നിവയും നിര്‍മ്മിക്കുന്നതിനുള്ളതാണെന്ന് ചെയര്‍പേഴ്സണ്‍ കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് വിശദീകരിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സിനിമനോജ് അധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പോള്‍ ജോവര്‍, ഷൈനി മാര്‍ട്ടിന്‍, മനു നാരായണന്‍, ലക്സി ജോയി, ജിത ഷിജോയ്, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളായ ടി വൈ ഏല്യാസ്, എ വി രഘു, മുന്‍ ചെയര്‍മാന്മാരായ മാത്യൂ തോമസ്, റെജി മാത്യൂ കൗണ്‍സിലര്‍മാരായ ജെസ്മി ജിജോ, പി എന്‍ ജോഷി, സന്ദീപ് ശങ്കര്‍, സാജു നെടുങ്ങാടന്‍, വിത്സണ്‍ മുണ്ടാടന്‍, ലേഖ മധു, രജനി ശിവദാസന്‍, ജാന്‍സി അരീയ്ക്കല്‍, ബാസ്റ്റിന്‍ ഡി പാറയ്ക്കല്‍, ലിസ്സി പോളി എന്നിവരും നഗരസഭാ സെക്രട്ടറി ജെയില്‍ വര്‍ഗ്ഗീസ് പാത്താടന്‍, ക്ലീന്‍ സിറ്റി മാനേജര്‍ അനില്‍ ആര്‍, സൂപ്രണ്ട് സൈജു, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശോഭിനി ടി വി, റിസോഴ്സ് പേഴ്സണ്‍ ശശി പി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. വിവിധ സമുദായ സംഘടനകളെ പ്രതിനിധീകരിച്ച് എം കെ പുരുഷോത്തമന്‍ (എസ് എന്‍ ഡി പി) എ ബി വിജയകുമാര്‍, കെ കെ വിജയന്‍, വിജയന്‍ കെ എസ്, വിജയന്‍ പി (എന്‍ എസ് എസ്) പ്രസന്നന്‍ നാത്തോട് (കെ പി എം എസ്) കെ ആര്‍ സുബ്രന്‍, വേലപ്പന്‍, കുഞ്ഞപ്പന്‍ (ദളിത് ഫെഡറേഷന്‍) സത്യന്‍ (അഗഢങട) വിവധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി കളക്ടര്‍ അബ്ബാസ്, ആലുവ തഹസീല്‍ദാര്‍ ഡിക്സി എന്നിവര്‍ സന്നിഹിതരായിരുന്നു.

 

 

 


Comment As:

Comment (0)