ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ സ്വർണ കൊള്ള രഹസ്യമാക്കി വച്ച് മലബാർ ദേവസ്വം ബോർഡ്
കോഴിക്കോട്: സംസ്ഥാനത്തെ പ്രധാനപ്പെട്ട പരദേവത ക്ഷേത്രത്തിലെ സ്വർണ്ണ ഉരുപ്പടികൾ അടിച്ചുമാറ്റി കൊണ്ടുപോയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് ദേവസ്വം അധികൃതർ, പുണ്യപുരാതനമായ ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രം ടിപ്പുവിൻ്റെ പടയോട്ടത്തിൽ പോലും പ്രതിരോധിച്ചു നിന്നെങ്കിലും കമൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മലബാർ ദേവസ്വം ബോർഡ് ഭരണത്തിലാണ് പര ദേവതയുടെ വസ്തുക്കൾ പരസ്യമായി മോഷ്ടിക്കപ്പെടുന്നത്, ഇത് സംബന്ധിച്ച സംശയ നിവാരണത്തിനായുള്ള ചോദ്യത്തിൽ ചെയർമാൻ പറഞ്ഞത് ഇത് ആദ്യമായിട്ടല്ല നടക്കുന്നത് ഇതെല്ലാം ഇവിടെ സ്വഭാവികമാണെന്നാണ് ഒന്നര വർഷം മുമ്പ് റിട്ടയറായ ഉദ്യോഗസ്ഥനാണ് ഇത് മോഷ്ടിച്ചത് പക്ഷെ ഇപ്പോൾ ഇതിൻ്റെ വിഹിതം പങ്കുവക്കലിൽ വന്ന തർക്കമാണ് ഈ മോഷണം ചർച്ചയിൽ വന്നത്, കണക്ക് സൂക്ഷിക്കുന്ന ക്ലർക്കാണിതിൽ വേണ്ടതായ ഒളിച്ചുകളി നടത്തുന്നതിൽ പ്രധാനി, പന്തീരായിരം തേങ്ങയേറിന് പ്രശസ്തമായ പരദേവത ക്ഷേത്രത്തിന് രാജ്യത്തിന് പുറത്ത് നിന്ന് വരെ ഭക്തരും സമർപ്പണങ്ങളും ലഭിക്കുന്നു കിരാതമൂർത്തിയായ ദേവതക്ക് സമർപ്പിക്കപ്പെടുന്ന സ്വർണ ഉരുപ്പടികൾ ക്ഷേത്ര രജിസ്റിൽ രേഖപ്പെടുത്താതെ വിഹിതങ്ങൾ അപഹരിച്ചുകൊണ്ടു് പോകുന്ന ദേവസ്വം ഉദ്യോഗസ്ഥരുടെ നീചമായ പ്രവൃത്തിയിൽ ഉത്തരവാദപ്പെട്ടവർ അടിയന്തിരമായി നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭക്തജനങ്ങളും വിവിധ ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധ പരിപാടിക്ക് രൂപം കൊടുക്കുകയാണ്



