കോർപ്പറേറ്റുകളുടെ രാഷ്ട്രീയപങ്ക്: അങ്കമാലി കാര്യവിചാര സദസ്സിൽ വിദഗ്ധ സംവാദം

       അങ്കമാലി:  '"അങ്കമാലി കാര്യവിചാര സദസ്സ്" പ്രവർത്തക സദസിന്റെ ആഭിമുഖ്യത്തിൽ "കോർപ്പറേറ്റ് വളർച്ചയും ഇന്ത്യൻ രാഷ്ട്രീയവും" എന്ന വിഷയത്തിൽ പ്രഭാഷണവും ചര്‍ച്ചയും ഒക്ടോബർ 3ന് വൈകിട്ട് 6 മണിക്ക് അങ്കമാലിയിലെ സെന്റ് ജോർജ് കോ-ഓപ്പറേറ്റീവ് ഹാളിൽ നടന്നു. മുഖ്യപ്രഭാഷണം അഡ്വ : തങ്കച്ചൻ വർഗ്ഗീസ് നിർവഹിച്ചു. അദ്ധ്യക്ഷ പ്രസംഗം ശ്രീമതി അജിത ജയ്ഷോർ അവതരിപ്പിച്ചു.   ശ്രീ E T രാജൻഅഡ്വ: തങ്കച്ചൻ വെമ്പിളിയത്ത് ,ശ്രീ ചെറിയാൻ മാഞ്ഞൂരാൻശ്രീ N.P. അവരാച്ചൻ എന്നിവർ പങ്കെടുത്തു. ടോം വർഗീസ് നന്ദി രേഖപ്പെടുത്തി

ശ്രീ വിൽഫ്രഡ് H സ്വാഗതം നിർവഹിച്ച ഈ പരിപാടി പൊതുജനങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കും തുറന്നതാണ്. ആഗോള കോർപ്പറേറ്റുകളുടെ ഇന്ത്യൻ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളിലെ സ്വാധീനത്തെ വിശകലനം ചെയ്യുന്ന ചർച്ചയായിരുന്നു ഇത്. സാമൂഹ്യചിന്തയെയും സാമ്പത്തിക നയരൂപീകരണത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആശയവിനിമയ വേദിയായി മാറി ഈ പരിപാടി.


Comment As:

Comment (0)