അങ്കമാലി മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങ് സംഘടിപ്പിച്ച ജി എസ് ടി നികുതിമാറ്റം ചർച്ചാ സമ്മേളനം കോഡിനേറ്റർ തോമസ് കുര്യക്കോസ് ഉത്ഘാടനം ചെയ്യതു
അങ്കമാലി: അങ്കമാലി മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ ജിഎസ്ടി നികുതി മാറ്റങ്ങളുമായി ബദ്ധപ്പെട്ട് സംശയങ്ങൾ ചർച്ച ചെയ്തു. നികുതി മാറ്റം നിലവിൽ വന്നതിന് ശേഷം വ്യാപാരികൾ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കാൻ പഠന പദ്ധതി ആവശ്യമാണെന്ന് ചർച്ചയോഗം വിലയിരുത്തി. മികച്ച ബില്ലിംഗ് സംവിധാനവും അക്കൗണ്ട്സ് സോഫ്റ്റവെയറുകളും അത്യാവശ്യമാണെന്നത് വലിയ ചിലവുകൾ ചെറുകിട വ്യാപാരികളും വഹിക്കേണ്ടിവരുന്നു, ടാക്സ് പ്രഫഷണലുകളുടെ സേവനവും നിർബന്ധമാണെന്നതും ചർച്ചയായി. യൂത്ത് വിങ്ങ് പ്രസിഡന്റ് ബാസ്റ്റിൻ കെ ഒ അദ്ധ്വക്ഷത വഹിച്ച യോഗം യൂത്ത് വിങ്ങ് കോഡിനേറ്റർ തോമസ് കുര്യക്കോസ് ഉത്ഘാടനം നിർവ്വഹിച്ചു. സാൻജോ ജോസഫ്, ബേസിൽ മേച്ചേരി, സോണി, ശ്യാം ശശികുമാർ, സ്മിജോ മാത്യു, രാജേഷ്, റോജിൻ ദേവസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.



