നവധാര സാംസകാരിക കേന്ദ്രത്തിൻ്റെ ഇരുപത്തി ഏഴാം വാർഷികവും കൈകൊട്ടിക്കളി മൽസരഉദ്ഘാടനവും


അങ്കമാലി :  പുളിയനം നവധാര സാംസ്കാരിക കേന്ദ്രത്തിന്റെ ഇരുപത്തി ഏഴാം വാർഷികവും കൈക്കൊട്ടിക്കളി മൽസരത്തിന്റെ  ഉദ്ഘാടനവും ചാലക്കുടി എം.പി. ശ്രീ. ബെന്നി ബഹനാൻ നിർവഹിച്ചു. നവധാര കൺവീനർ സനൽ മൂലൻകുടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അങ്കമാലി എം.എൽ.എ റോജി.എം. ജോൺ, ടെൽക് ഡയറക്ടർ കെ.കെ ഷിബു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ സജീവ്, വാർഡ് മെമ്പർ പി.ആർ. രാജേഷ്, സിനിമാ താരങ്ങൾ ആയ മമ്മി സെഞ്ചുറി, വിനോദ് ലീല, സുരേഷ് മാഞ്ഞാലി, ഷിനോദ് മലയാറ്റൂർ, മനോജ് ഗിന്നസ്, പുളിയനം പൗലോസ്, അൽഫി പഞ്ഞിക്കാരാൻ, അജ്ഞലി ജോസഫ്, മുൻവാർഡ് മെമ്പർ ഇ.എസ് നാരായണൻ,നവധാര ഭാരവാഹികൾ ആയ വിമൽ അയ്യപ്പൻ, നിതിൻ കെ.ബി, ഷിജോ എം.സി, ആനന്ദ്.കെ.എസ് എന്നിവർ സംസാരിച്ചു.

 പതിനഞ്ച് ടീമുകൾ പങ്കെടുത്ത അഖില കേരള കൈകൊട്ടിക്കളി മൽസരത്തിന്റെ ഒന്നാം സമ്മാനം20000 രൂപയും ട്രോഫിയും  അസ്ത്ര ഞാറക്കലിനും ,രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും ശിവകാർത്തികേയ പറവൂരിനും, മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും ശ്രീ മഹാദേവ നോർത്ത് പറവൂരിനും   ലഭിച്ചു.


Comment As:

Comment (0)