അങ്കമാലിക്ക് വേണം ഒരു സ്റ്റേഡിയം

അങ്കമാലിക്ക് വേണം ഒരു സ്റ്റേഡിയം.

എറണാകുളം ജില്ലയുടെ പ്രവേശന കവാടമായ അങ്കമാലി അതിവേഗം വളരുകയാണ്. ഗതാഗത കുരുക്ക് എന്ന ശാപം അങ്കമാലിയെ ശ്വാസം മുട്ടിക്കുമ്പോഴും അങ്കമാലിക്ക് വളരെ ആവശ്യമായ ഒന്നാണ് ഒരു മൾട്ടി പർപ്പസ് സ്പോർട്സ് സ്റ്റേഡിയം. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ,അത് ലറ്റിക്സ്, ബാഡ്മിൻ്റൺ, ടെന്നീസ് എന്നിങ്ങനെ എല്ലാ കായിക വിനോദങ്ങൾക്കും ഒരു ആസ്ഥാന കളിക്കള മന്ദിരം.യുവജനങ്ങളുടെ കായിക മികവ് വളർത്താനും, പൊതുജനാരോഗ്യം ഉറപ്പ് വരുത്താനും, കായിക വിനോദമാണ് ലഹരി എന്ന് യുവജനങ്ങളെ ബോധ്യപ്പെടുത്താനും ഒരു സ്റ്റേഡിയം അങ്കമാലിക്ക് അത്യാവശ്യമാണ്. ആയതിന് ഒരു പത്തേക്കർ സ്ഥലം വേണം. അൻപത് കോടി രൂപ ചിലവ് വരും.കേന്ദ്ര, കേരള ഗവർമെൻ്റുകളുടെ  സ്പോർട്സ് കൗൺസിലുകൾ, വിവിധ കമ്പനികളുടെ സി എസ് ആർ ഫണ്ടുകൾ, മുനിസിപ്പാലിറ്റിയുടെ ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് ഈ തുക കണ്ടെത്താനാകും. കൂടാതെ പ്രൈവറ്റ് പബ്ലിക് പാർട്ടണർഷിപ്പ് (PPP) അടിസ്ഥാനത്തിൽ വ്യാപാരികളും  ഈ ഉദ്യമത്തിൽ പങ്കുചേരുന്ന കാര്യം ആലോചിക്കാമെന്നും മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോണി കുരിയാക്കോസ് അറിയിച്ചു.അങ്കമാലി സ്പോർട്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച വോളിബോൾ ടൂർണമെൻ്റ് സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് മർച്ചൻ്റ്സ് അസ്സോസിയേഷൻ പ്രസിഡൻ്റ് ഈ കാര്യങ്ങൾ അവതരിപ്പിച്ചത്. കക്ഷിരാഷ്ട്രീയ, ജാതി, മത ചിന്തകൾക്കധീധമായി അങ്കമാലി പൗരാവലി ഇഛാശക്തി കാണിച്ചാൽ ഈ ഉദ്യമം വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Comment As:

Comment (0)