ബിജെപി മൂക്കന്നൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പഞ്ചായത്ത് കൺവെൻഷനും 2025 സെപ്റ്റംബർ 21 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നടന്നു.
മൂക്കന്നൂർ: ബിജെപിയുടെ മൂക്കന്നൂർ പഞ്ചായത്തിലെ പ്രവർത്തകരുടെ ചിരകാല സ്വപ്നമായ പാർട്ടിയുടെ ഓഫീസ് യാഥാർത്ഥ്യമായി.നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ പ്രവർത്തനത്തിന് പുതിയ ഓഫീസ് കരുത്ത് പകരും എന്നതിൽ സംശയമില്ല നമ്മുടെ രാജ്യത്തിന് വേണ്ടിയും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയും നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി നടപ്പിലാക്കുന്ന വികസന പദ്ധതികൾ നമ്മുടെ പഞ്ചായത്തിലുള്ളവർക്കും ഉപകാരപ്പെടേണ്ട തായിട്ടുണ്ട് അതിൻറെ ഭാഗമായി പൊതുജനങ്ങൾക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കുവാൻ പാർട്ടി പ്രവർത്തകർക്കും നാട്ടുകാർക്കും ഈ പാർട്ടി ഓഫീസ് തീർച്ചയായും പ്രയോജനപ്പെടും.ദേശീയതയുടെ കാവലാളായി നിന്നുകൊണ്ട് ജാതിമത ഭേദമന്യേ വികസന പാതയിൽ ഒത്തൊരുമിച്ചു മുന്നേറുവാൻ ഇതിലൂടെ നമ്മൾക്ക് സാധിക്കും പാലാക്കാവലയിൽ സ്ഥിതി ചെയ്യുന്ന പുതുശ്ശേരി ടവറിന്റെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത് 2025 സെപ്റ്റംബർ 21 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബിജെപി മൂക്കന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ശ്രീ . N A മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
വെച്ച് ബിജെപി എറണാകുളം ജില്ലാ മേഖലയുടെ പ്രസിഡൻറ് ശ്രീ. ബ്രഹ്മരാജ്, ഭദ്ര ദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു. അങ്കമാലി മണ്ഡലം പ്രസിഡണ്ട് ശ്രീ രാഹുൽ പാറക്കടവ് സെക്രട്ടറി ശ്രീ എൻ മനോജ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ അനിൽകുമാർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് സുഭാഷ് സംസ്ഥാന കൗൺസിൽ അംഗം ശ്രീ സി എം ബിജു, ബിജെപി മൂക്കന്നൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീ എം കെ മധു,മണ്ഡലം വൈസ് പ്രസിഡൻറ് ശ്രീ സോമൻ വിജയൻ,ബിജെപി സംസ്ഥാന ജില്ലാ വൈസ് പ്രസിഡൻറ് ബിന്ദു എന്നിവർ പങ്കെടുത്തു സംസാരിച്ചു.



