ത്രിഭംഗി ദേശീയ നൃത്തോത്സവം ഇന്ന് സമാപിക്കും
*ത്രിഭംഗി ദേശീയ നൃത്തോത്സവo ഇന്ന് സമാപിക്കും*
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം ഇന്ന് (സെപ്തംബർ 21) സമാപിക്കും. അങ്കമാലി എ.പി കുര്യൻ സ്മാരക സി.എസ്.എ .ഓഡിറ്റോറിയത്തിലാണ് നൃത്തോത്സവം നടക്കുന്നത്. 26 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അക്കാദമി ദേശീയ നൃത്തോത്സവം സംഘടിപ്പിച്ചത്. മൂന്ന് മേഖലകളിലായി സംഘടിപ്പിച്ച ദേശീയ നൃത്തോത്സവത്തിലെ ദക്ഷിണ മേഖല നൃത്തോത്സവം തിരുവനനന്തപുരത്തും ഉത്തരമേഖല ദേശീയ നൃത്തോത്സവം തളിപ്പറമ്പിലുമാണ് ആണ് നടത്തിയത്
*വേദിയിൽ ഇന്ന്* *മഹാരിനൃത്തവും കഥക്കും സാത്രിയയും*
നൃത്തോത്സവത്തിന്റെ സമാപനദിനമായ ഇന്ന് (സെപ്തംബര്‍ 21 ) ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ സ്വാതി സജീവ്, സൃഷ്ടി ദേസാക്ഷി സിധേന്ദ്ര ചൊക്കലിംഗം,എം.ടി.മൃണ്മയി, നിര്മുക്ത അരുണ്‍, മാളവിക മുരളി, മീനാക്ഷി നായര്‍, ഹിത ശശിധരന്, നൃത്ത കലാഞ്ജലി എന്നിവര്‍ നൃത്തം അവതരിപ്പിക്കും.വൈകീട്ട് ആറുമുതല്‍ രൂപശ്രീ മഹാപത്ര മഹാരിനൃത്തവും ഡോ.രതീഷ് ബാബു,ഷഫീകുദ്ദീന്‍, ഷബന എന്നിവര്‍ ഭരതനാട്യവും ദീപ കര്‍ത്ത കഥക്കും ഡോ.ചിന്ത രവി ബാലകൃഷ്ണ കുച്ചിപ്പുടിയും കലാമണ്ഡലം ശ്രീജ.ആര്.കൃഷ്ണന് മോഹിനിയാട്ടവും ഡോ.മോനിഷ ദേവി സാത്രിയയും അവതരിപ്പിക്കും.



