നൃത്തത്തിലെ ദേശീയ സൗന്ദര്യം

*നൃത്തത്തിലെ ദേശീയ സൗന്ദര്യം* 

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിലേക്ക് ഇന്ത്യയിലെ വ്യത്യസ്ത നൃത്തരൂപങ്ങൾ വിരുന്ന് വന്നു. ഒന്നാംദിനം രാത്രി  അവസാന ഇനങ്ങളായി ഡോ. ടാനിയ ചക്രബർത്തിയും സൻലിപ്റ്റ കുൺടു അവതരിപ്പിച്ച മണിപ്പൂരിയും  മലയാളിയായ ധനുഷ സന്യാൽ അവതരിപ്പിച്ച മോഹിനിയാട്ടവും അരങ്ങേറി . ഇന്ത്യയിലെ തെക്കും വടക്ക് കിഴക്കുമുള്ള നൃത്ത സംസ്കാരങ്ങൾ ഒരേ വേദിയിൽ സമ്മേളിക്കുന്ന അസുലഭ നിമിഷമായിരുന്നു അത്

 


Comment As:

Comment (0)