മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുംമന്ത്രിയുമായിരുന്ന പി.പി തങ്കച്ചൻ അന്തരിച്ചു.

 

 


ആലുവ: 

​മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന പി.പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു.

 വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് വൈകുന്നേരം 4:30 ഓടെയായിരുന്നു അന്ത്യം.
​ശരീരത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അണുബാധയ്ക്ക് ചികിത്സയിലായിരുന്നു.

​1991 മുതൽ 1995 വരെ കേരള നിയമസഭാ സ്പീക്കറായിരുന്നു.
​1995-ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
​കെ.പി.സി.സി. പ്രസിഡന്റ്, യു.ഡി.എഫ്. കൺവീനർ, കേരള മാർക്കറ്റ്ഫെഡ് ചെയർമാൻ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
​1982 മുതൽ 1996 വരെ പെരുമ്പാവൂരിൽ നിന്ന് നാല് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

                 റിപ്പോർട്ടർ: സാജു തറനിലം


മിഷൻ ന്യൂസിൻ്റെ ആദരാഞ്ജലികൾ


Comment As:

Comment (0)