രാജ്യത്തെ വിവിധ എയർലൈൻ കമ്പനികളിലെ കസ്റ്റമർ കെയർ വിഭാഗങ്ങളിൽ 115 Sc കുട്ടികൾക്ക് നിയമനം ലഭിച്ചു.

രാജ്യത്തെ വിവിധ എയർലൈൻ കമ്പനികളിലെ കസ്റ്റമർ കെയർ വിഭാഗങ്ങളിൽ 115 SC കുട്ടികൾക്ക് നിയമനം ലഭിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി BWFS (Bird Worldwide Flight Service) എന്ന ആഗോള സ്ഥാപനവുമായി ചേർന്ന് നിരവധി കുട്ടികളുടെ സ്വപ്നങ്ങൾക്ക് വകുപ്പ് ചിറകേകി.
ഒമ്പത് മാസത്തെ പരിശീലനം പൂർത്തിയാക്കിയ 115 പേർക്കും സർട്ടിഫിക്കറ്റും പ്ലേസ്‌മെന്റ് ലെറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ നൽകി. താമസവും ഭക്ഷണവും ഫീസും മുഴുവൻ സൗജന്യമായി ഒരുക്കിയ ഈ പരിശീലനം, വകുപ്പിന്റെ മുൻകാല നൈപുണ്യ വികസന പരിപാടികളിൽ നിന്നു തന്നെ ഏറെ വ്യത്യസ്തവും മാതൃകാപരവുമാണ്.
നിയമനം ലഭിച്ചവരിൽ:
64 പേർ എയർ ഇന്ത്യയിൽ
16 പേർ ആകാശ എയറിൽ
10 പേർ ഫ്ലൈ എമിറേറ്റ്‌സിൽ
5 പേർ കുവൈറ്റ് എയർവെയ്‌സിൽ
11 പേർ ഒമാൻ എയർവെയ്‌സിൽ
4 പേർ എതിഹാദ് എയർവെയ്‌സിൽ
2 പേർ വീതം വിയറ്റ്‌ജെറ്റ്ലും ഗൾഫ് എയർലും
1 പേർ ജെസീറ എയർവെയ്‌സിൽ
ചടങ്ങിൽ വകുപ്പ് മന്ത്രി ശ്രീ. O. R. കേളു, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീമതി ധർമ്മലശ്രീ IAS, CIAL ഡയറക്ടർ ശ്രീ. ജി. മനു, BWFS ഗ്രൂപ്പ് ജനറൽ മാനേജർ ദുഷ്യന്ത് കൗശിക്, AGM അനീബ് നെടിയറ, പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. വി. സജീവ്, ചീഫ് പ്ലാനിംഗ് ഓഫീസർ ശ്രീ ഹുസൈൻ മന്നത് എറണാകുളം ജില്ലാ ഓഫീസർ ലിസ J. മങ്ങാട്ട് എന്നിവർ പങ്കെടുത്തു


Comment As:

Comment (0)