ഗണേശോത്സവം 2025

ഗണേശോത്സവം 2025
 -----------------

വിശ്വഹിന്ദു പരിഷത്ത് കാലടി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ കാലടിയിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് ഗംഭീര തുടക്കമായി.
   ആഗസ്റ്റ് 25-ാം തീയതി രാവിലെ കാലടി ഓപ്പൺ എയർ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ശ്രീ അനിക്കുട്ടൻ  ചിന്താമണി ശാന്തിയുടെ നേതൃത്വത്തിൽ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തി. വൈകിട്ട് 6 30ന് കോഴിക്കോട് -ഡോക്ടർ പ്രശാന്ത് വർമ്മയും സംഘവും നയിച്ച ഭജനാമൃതം - മാനസജപലഹരി യോടെ മൂന്നുദിവസം നീണ്ടു നിൽക്കുന്ന വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് തുടക്കമായി. 
    26 തീയതി രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് ആറുമണിക്ക് വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷൻ ശ്രീ വിജിതമ്പി ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി ശ്രീമതി കെ പി ശശികല ടീച്ചർ മുഖ്യപ്രഭാഷണം നടത്തുന്നു. സുപ്രസിദ്ധ സിനിമ താരം ശ്രീ ദേവൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും.
         ഇരുപത്തിയേഴാം തീയതി വൈകിട്ട് 4:00 മണിക്ക് മറ്റൂർ വാമനപുരം ക്ഷേത്രത്തിൽ നിന്നും താള'മേളങ്ങളുടെയും നിശ്ചല 'ദൃശ്യങ്ങളുടെയും പൂക്കാവടികളുടെയും അകമ്പടിയോടെ മഹാനിമഞ്ജന ഘോഷയാത്ര ആരംഭിക്കും. പ്രദേശത്തെ 15 ഓളം ക്ഷേത്രങ്ങൾ  ഗണേശവിഗ്രഹങ്ങളുമായി മഹാനിമഞ്ജന ഘോഷയാത്രയിൽ പങ്കുചേരും.പൂർണ്ണാ നദിയിലെ മുതലക്കടവിൽ മഹാനിമഞ്ജനത്തോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും. നിമജ്ജത്തിനുശേഷം പ്രസാദവിതരണവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

  പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ശ്രീ മഹേഷ് ജി നായർ ജനറൽ കൺവീനറും ശ്രീ എം പി ഗോപാലകൃഷ്ണൻ ചെയർമാനും , ആഘോഷ പ്രമുഖ് ശ്രീ , രതീഷ് മലയാറ്റൂർ, ,സഹ ആഘോഷ പ്രമുഖ് ശ്രീ സംസാദ് നെടുവേലി, മുഖ്യ സംയോജകൻ ശ്രീ വി എസ് സുനിൽകുമാർ ,സഹ സംയോജകൻ ജിത്തു മലയാറ്റൂർ ,നിധി പ്രമുഖ് ശ്രീ ബിനോയ് കെ ചന്ദ്രൻ തുടങ്ങിയവർക്കൊപ്പം വിവിധ പരിവാർ സംഘടനകളുടെ കാര്യകർത്താക്കൾ ഉൾപ്പെടെ  51അംഗ ആഘോഷ കമ്മിറ്റിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.
               റിപ്പോർട്ടർ :   സാജു തറനിലം


Comment As:

Comment (0)