മുൻ പ്രധാനമന്ത്രിയും എ ഐ സി സി പ്രസിഡൻ്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 81-ാം ഇന്മദിനം കാലടിയിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാദിനമായി ആഘോഷിച്ചു.
മുൻ പ്രധാനമന്ത്രിയും എ.ഐ.സി.സി. പ്രസിഡൻ്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനം കാലടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാദിനമായി ആഘോഷിച്ചു.
കാലടി: ഇന്ത്യയുടെ സൂര്യതേജസ് എന്നറിയപ്പെട്ടിരുന്ന അന്തരിച്ച മുൻ പ്രധാനമന്ത്രിയും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ
(എ.ഐ.സി.സി) പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 81-ാംജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ സ്മരണാഞ്ജലികൾ അർപ്പിച്ച് കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണ പരിപാടികൾക്ക് പ്രസിഡൻ്റ്
റെന്നി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി.
ജന.സെക്രട്ടറി അഡ്വ.കെ.ബി. സാബു അനുസ്മരണ പ്രസംഗം നടത്തി. കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് സാംസൺ ചാക്കോ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുൻപിൽ സ്ഥാപിച്ച നിലവിളക്കിൽ ദീപം തെളിച്ചു. പഞ്ചായത്തീരാജ് സംവിധാനങ്ങളിലൂടെയും കൂറുമാറ്റ നിരോധന നിയമത്തിലൂടെയും ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെ ശാക്തീകരിക്കാൻ രാജീവ് ഗാന്ധി ശ്രമിച്ചിരുന്നുവെങ്കിൽ അധികാര ദുർവിനിയോഗങ്ങളിലൂടെയും പണക്കൊഴുപ്പിലൂടെയും ഭരണഘടന വിരുദ്ധ മാർഗ്ഗങ്ങളിലൂടെയും ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളെ എങ്ങനെ അട്ടിമറിക്കാം എന്ന് ആധുനിക ഇന്ത്യയിലെ ഭരണാധികാരികൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നുവെന്ന് അനുസ്മരണ പ്രസംഗത്തിൽ ഡി.സി.സി. ജന. സെക്രട്ടറി അഡ്വ. കെ.ബി.സാബു അഭിപ്രായപ്പെട്ടു.
പുഷ്പാർച്ചയ്ക്ക് ശേഷം സദ്ഭാവന പ്രതിജ്ഞ എടുക്കുകയും ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ
പി.കെ. വേലായുധൻ, ജസ്റ്റിൻ ജോർജ്, കെ.എ.സഹദേവൻ, വി.ബി.സിദിൽകുമാർ,കുണ്ടന്നൂർ ബൈപ്പാസ് റോഡ് സമരസമിതി ഭാരവാഹി
പോൾസൺ കുടിയിരിപ്പിൽ
എന്നിവർ
രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു.



