ആര്യമഹർഷിക്ക് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അവാർഡ്

ആര്യമഹർഷിക്ക് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ അവാർഡ്.

കലശമല ആര്യലോക് ആശ്രമത്തിന്റെ  സേവന പദ്ധതി “ആംസ് ജീവധാര” സൗജന്യ ഡയാലിസിസ് ധന സഹായവിതരണം ആരംഭിച്ചു.    

മലങ്കരയും ചൂണ്ടലും ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് സൗജന്യ കൂപ്പൺ വിതരണം ചെയ്ത് മലങ്കര ഹോസ്പിറ്റൽ സെക്രട്ടറി ശ്രീ. സാക്സൺ ലളിതമായ ഉദ്ഘാടന ചടങ്ങ് നിർവ്വഹിച്ചു.

കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്നവർ ഒട്ടനവധി ഉണ്ടെങ്കിലും ആര്യമഹർഷിയെ പോലുള്ളവർ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

യുഎ ഇ യുടെ മുൻപ്രസിഡന്റും അബുദാബിയുടെ രാഷ്ട്രശില്പിയുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ  അൽ  നഹ്യാൻ്റെ നാമധേയത്തിൽ ജീവകാരുണ്യ- സാമൂഹിക രംഗങ്ങളിൽ വിപ്ലവകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് ബാബ സയിദ് കൾച്ചർ ഫൗണ്ടേഷൻ ഇന്റർനാഷണൽ നൽകുന്ന പ്രശസ്തമായ ബാബ സയിദ് അവാർഡ് ചടങ്ങിന്റെ മുഖ്യാതിഥിയും സാമൂഹിക പ്രവർത്തകനുമായ  പെൻകോ അബൂബക്കർ ആര്യമഹർഷി -സിമി ദമ്പതികൾക്ക്  സമ്മാനിച്ചു. വാക്കും പ്രവർത്തിയും ഒരു പോലെ നടത്തുന്നഅപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളാണ് ആര്യമഹർഷിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്ത് ആദ്യമായി ഒരേ ദിവസം നിർധനരായ രോഗികൾക്ക് വൃക്ക പകുത്ത് നൽകി വേറിട്ട സേവന പ്രവർത്തനങ്ങളാണ്.അവാർഡിനർഹമാക്കിയതെന്ന് ഫൗണ്ടേഷന്റെ ഇന്ത്യൻ പ്രതിനിധി അബ്ദുട്ടി കൈതമുക്ക് പ്രശംസിച്ചു.

ആജീവനാന്തം ഡയാലിസിസ് ചെയ്യേണ്ടി വരുന്ന 15 ൽ പരം രോഗികൾക്കാണ് ഈ പദ്ധതിയുടെ  ആദ്യ  സേവനം നൽകുന്നത്.

തെരെഞ്ഞെടുത്ത രോഗികൾക്ക് എല്ലാ മാസവും നിശ്ചിത സൗജന്യ ഡയാലിസിസ് സേവനം ലഭിക്കും.

തുടർന്ന് വൃക്ക രോഗികൾക്കായി Dr K M ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ചെങ്ങന്നൂരിലെ മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർ ശ്രീ. അനീഷ് അവയവരോഗത്തെ കുറിച്ചും വൃക്കമാറ്റിവെക്കലിനെ സംബന്ധിച്ചും  സെമിനാർ അവതരിപ്പിച്ചു.

ആര്യമഹർഷിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക  ജീവകാരുണ്യ പ്രവർത്തകൻ കുമാരൻ , ആര്യനാമിക, ഡോ. ശശിധരൻ എന്നിവർ സംസാരിച്ചു.


Comment As:

Comment (0)