പ്ലസ് വൺ വിദ്യാർത്ഥി കാശിനാഥൻ ക്ഷേത്രകുളത്തിൽ മുങ്ങിമരിച്ചു.

 

 

ഒരു കേസിൽ കാശിനാഥിൻ്റെ പിതാവ് നരേന്ദ്രനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

*പ്ലസ് വൺ വിദ്യാർത്ഥി കാശിനാഥൻ ,  ക്ഷേത്ര കുളത്തിൽ മുങ്ങിമരിച്ചു.* 

 


പുല്ലൂർ : ( കാഞ്ഞങ്ങാട് )


പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്ര കുളത്തിൽ മുങ്ങിമരിച്ചു. 

പുല്ലൂർ പുളിക്കാലിലെ നരേന്ദ്രന്റെ മകൻ കാശിനാഥൻ (17) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം.

 ക്ഷേത്രക്കുളത്തിന്സമീപം കാശിനാഥൻ്റെ മുണ്ടും ചെരിപ്പും മാത്രം കണ്ടതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചലിലാണ് രാത്രി 8.45 മണിയോടെ കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.


മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ കെട്ടിട ഉടമ മരിച്ച സംഭവത്തിൽ കാശിനാഥിൻ്റെ പിതാവ് കരാറുകാരനായ നരേന്ദ്രനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


 


Comment As:

Comment (0)