ആലങ്ങാടൻ ശർക്കര പെരുമയുമായി കരിമ്പു കർഷക സംഗമം
കൃഷിയ്ക്കൊപ്പം കളമശ്ശേരി
ആലങ്ങാടൻ ശർക്കര പെരുമയുമായി കരിമ്പു കർഷക സംഗമം
കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി ആലങ്ങാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കരിമ്പ് കർഷക സംഗമം നടന്നു. ആലങ്ങാട് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു.
കാർഷിക ഭൂപട ചരിത്രത്തിൽ ഇടം നേടിയ ആലങ്ങാടൻ ശർക്കര കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി പുനർജനിപ്പിക്കാൻ കഴിഞ്ഞുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ കരിമ്പ് കൃഷി വ്യാപിപ്പിക്കാനും ശർക്കരയ്ക്ക് വലിയ വിപണി ഒരുക്കാനും സാധിച്ചു. കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ പ്രവർത്തനഫലമായി വലിയ കാർഷിക മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു
കളമശ്ശേരിയെ ഒരു കാർഷിക സ്വാശ്രയ മണ്ഡലമാക്കി ഭക്ഷ്യ പരമാധികാരം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിക്കൊപ്പം പദ്ധതി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. . മണ്ഡലത്തിലെ മുഴുവൻ കരിമ്പ് കർഷകരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന്, അതിൽ നിന്നും മണ്ഡലതല സബ് കമ്മിറ്റിയ്ക്ക് രൂപം നൽകി ഉത്പാദനം വിപണനം കൂടാതെ കൃഷി അനുബന്ധ ഘടകങ്ങൾ ഉപസമിതികൾക്ക് നിർവഹിക്കാൻ പ്രാപ്തമാക്കുകയാണ് സംഗമങ്ങളിലൂടെ ലക്ഷ്യമാകുന്നത്.
കരിമ്പ് കൃഷിയുടെ സാധ്യതകളും പ്രശ്നങ്ങളും എന്ന വിഷയത്തിൽ പുഷ്പരാജ് എയ്ഞ്ചലോ , കെ എ രവി എന്നിവർ ക്ലാസുകൾ നയിച്ചു.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി ജെ ഡേവിസ്, സംഘാടക സമിതി ചെയർമാൻ വി എം ശശി, സബ്കമ്മിറ്റി കൺവീനർ എം എസ് നാസർ, നീറിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ ബാബു. ആലങ്ങാട് സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ ജയകൃഷ്ണൻ,ചടങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ ഷാജഹാൻ, ഗ്രൂപ്പ് കൺവീനർ വി ജി ജോഷി, സെക്രട്ടറി കെ യൂ ലൗലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുരുഷൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ രാധാകൃഷ്ണൻ, നോഡൽ ഓഫീസർ ഗീതചന്ദ്രൻ, കൃഷി ഓഫീസർ രേഷ്മ ഫ്രാൻസ് ,ആത്മാ ബി ടി എം ടി എൻ നിഷിൽ, ജനറൽ കൺവീനർ എം പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മണ്ഡലതല കൺവീനറായി കെ എ രവിയെ തിരഞ്ഞെടുത്തു.



