ശ്രീരാമ രാജ്യം 2025.സനാതനം ധർമ്മ പാoശാല


എറണാകുളം :
 

*1000 വിദ്യാർത്ഥികൾ ഉൾപ്പെട 2500 പേർ പങ്കെടുത്ത രാമായണ സംഗമം ശ്രീരാമരാജ്യം പ്രോഗ്രാം 2025 ആഗസ്റ്റ്  10 ന് എറണാകുളം പാലാരിവട്ടത്ത് നടന്നു. സനാതനം ധർമ്മപാഠശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഈ രാമായണ മഹാ സംഗമത്തിൽ റിട്ടയേർഡ് ജസ്റ്റിസ് ശ്രീ.സുന്ദരൻ ഗോവിന്ദ് ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു . സനാതന ധർമ്മ പാഠശാല അധ്യാപകനും സംയോജകനുമായ ശ്രീ : രാജേഷ് നാദാപുരം അധ്യക്ഷത വഹിച്ചു. ലോകത്തുണ്ടായിട്ടുള്ള അതിപ്രാചീനമായ സംസ്കാരങ്ങൾ നശിപ്പിക്കപ്പെടുകയോ ഇല്ലാതാവുകയോ ചെയ്തിട്ടും സനാതന ധർമ്മവും സംസ്കാരവും ഇന്നും നിലനിൽക്കുന്നത് അത് സനാതനം ആയതു കൊണ്ടും ഓരോ ഭാരതീയനും ഹൃദയാന്തരാളത്തിലേക്ക് ആവാഹിച്ചതുകൊണ്ടുമാണ്. രാമായണം കുട്ടികളിലേക്ക് പകർന്ന് ഗാന്ധിജിയേപ്പോലുള്ളവർ സ്വപ്നം കണ്ട രാമരാജ്യം - സാർത്ഥകമാക്കാൻ - മാതാപിതാക്കളേയും ഗുരുക്കൻമാരേയും ബഹുമാനിക്കുന്ന, ആദരിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാൻ കുഞ്ഞുങ്ങളാണ് ആദ്യം രാമായണം പഠിക്കേണ്ടത് എന്ന് ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ പാഠ ശാലയുടെ പ്രധാന അദ്ധ്യാപകനും സംയോജകനമായ ശ്രീ  രാജേഷ് നാദാപുരം പറഞ്ഞു. പാഠശാലയുടെ ആസ്ഥാന മന്ദിരത്തിന് തൃശൂർ പാലിയേക്കരയിൽ 20 സെൻറ് ഭൂമിദാനം നൽകിയ ശ്രീ : മാണിക്യൻ രാധാകൃഷ്ണൻ അവർകളെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. സനാതനം കൗൺസിലിംഗ് ടീമിൻ്റെ മെന്റർ ഡോ : അനൂപ് വൈക്കം ,പ്രോഗ്രാം വൈസ് ചെയർമാൻ ശ്രീ അതികായൻ  . മേഖല കൺവീനർമാർ , ജില്ലാ അധ്യക്ഷൻമാർ ഒപ്പം  രാമായണ പാരായണത്തിനായി കുട്ടികളെ പരിശീലിപ്പിച്ച
 ഗുരുക്കന്മാരെയും ആദരിക്കുകയുണ്ടായി, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിൽ നിന്നായി ആയിരത്തിൽ പരം കുട്ടികളും രക്ഷിതാക്കളും കാര്യകർത്താക്കളുമടക്കം 2500 ഓളം പേർ  പങ്കെടുത്ത ഈ പരിപാടിയിൽ ഉച്ചയ്ക്കുശേഷം രാമായണ കലാപരിപാടികൾ അരങ്ങേറി. കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരം ഒരു പരിപാടി ആദ്യമായിട്ടായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച രാമായണ ഭാഗങ്ങൾ 14 ജില്ലകളിലേയും വിദ്യാർത്ഥികൾ 12 മിനുട്ട് വീതം വായിച്ചു. ശ്രീരാമരാജ്യം പ്രോഗ്രാമിന്റെ സംസ്ഥാന കോർഡിനേറ്റർ ശ്രീകുമാർ പാലക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീമതി വിദ്യാലാൽ നന്ദി പറഞ്ഞു.*

                 റിപ്പോർട്ടർ   :  സാജു തറനിലം


Comment As:

Comment (0)