അമിത വേഗതയിൽ വന്ന കാർ നിറുത്തിയിട്ടിരിക്കുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചു കൊണ്ട് നിറുത്താത് പോയി

കൊല്ലം: ശൂരനാട് പോലീസ് സ്റ്റേഷനു സമീപം മെയിൻ റോഡിൽ നിന്നും 6 മീറ്റർ ദൂരത്തിലാണ് കടകൾ ഉള്ളത്. ഇവിടെ മാറ്റുകൾ വിൽക്കുന്ന ഒരു കടയുടെസമീപം പരസ്യത്തിനായി ഒരു വാഹനം സ്ഥിരമായി പാർക്ക് ചെയ്തിരി ക്കുകയാണ്. കഴിഞ്ഞ ദിവസം വെളുപ്പിന് അമിത വേഗതയിൽ വന്ന ഒരു കാർ ഈ വാഹനത്തെ ഇടിച്ചുതെറിപ്പിച്ചു കൊണ്ട് തൊട്ടടുത്തുള്ള പോസ്റ്റു നേയും ഇടിച്ചു അടുത്ത വീടിൻ്റെ മതിൽ തകർത്തുകൊണ്ട് വാഹനം നിർത്താതെ പോയി. കടയുടമ പോലീസിൽ പരാതി നല്കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾപോലീസിന് ലഭിച്ചിട്ടുണ്ട് . അമിത വേഗതയിൽ വന്ന വാഹനത്തിൽ എന്താണ് ഉണ്ടായിരുന്നത് എന്ന് അന്വഷിക്കണം. വെളപ്പിനായതുകൊണ്ട് ആൾ അപായം ഉണ്ടായില്ല.


Comment As:

Comment (0)