മരടിൽ വയോജന സാംസ്കാരിക നിലയത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം കെ. ബാബു എം എൽ എ നിർവഹിച്ചു

 

*മരടിൽ വയോജന സാംസ്കാരിക നിലയത്തിന് തറക്കല്ലിട്ടു*

മരട് നഗരസഭ 25ാം ഡിവിഷനിൽ  വയോജന സാംസ്കാരിക നിലയത്തിന്റെ നിർമ്മാണ ഉദ്ഘാടനം കെ.ബാബു എം.എൽ.എ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 

നഗരസഭ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, 25- മത് ഡിവിഷൻ കൗൺസിലർ ബെൻഷാദ് നടുവിലവീട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായിട്ടുള്ള ശോഭ ചന്ദ്രൻ ,ബേബി പോൾ,മരട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ കെ സുരേഷ് ബാബു, കൗൺസിലർമാരായിട്ടുള്ള. ടി എം അബ്ബാസ്, ചന്ദ്രകലാധരൻ , പി .ഡി രാജേഷ്, സിബി സേവ്യർ,സി .വി സന്തോഷ്, ജയ ജോസഫ് , പത്മപ്രിയ വിനോദ് ,മോളി ഡെന്നി, മുൻ കൗൺസിലർ മാരായിട്ടുള്ള സി .ഇ വിജയൻ, ജിൻസൺ പീറ്റർ,വയോജന ക്ലബ്ബിന്റെ പ്രസിഡന്റ് ജോസഫ് പി.പി, സെക്രട്ടറി എ.വി. ദിനേശൻ എന്നിവർ പ്രസംഗിച്ചു.


Comment As:

Comment (0)