മുഖ്യമന്ത്രിയെ നോക്കു കുത്തിയാക്കി മലിനീകരണ നിയന്ത്രണ ബോർഡി ൽ ഉദ്യോഗസ്ഥ ഭരണം. അഴിമതിയുടെ കൂത്തരങ്ങായി പി.സി.ബി.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ
നോക്കുകുത്തിയാക്കി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള മലിനീകരണ നിയന്ത്രണ ബോർഡിൽ നടക്കുന്നത് ഉദ്യോഗസ്ഥ അഴിമതി ഭരണം.ലോകപരിസ്ഥിതി ദിനമായ ജൂൺ 5ന് വ്യവസായ ശാലകൾ ക്ക് അവാർഡ് നൽകുന്ന ചടങ്ങിൽ പങ്കെ
ടുക്കുന്നതൊഴിച്ചാൽ തന്റെ കീഴിലുള്ളഈ വകുപ്പിൽ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നില്ല. സംസ്ഥാനത്ത് ഏറ്റ വും കൂടുതൽ അഴിമതിയും, കെടുകാര്യ സ്ഥതയും നടക്കുന്നത് മലിനീകരണ നിയ ന്ത്രണ ബോർഡിലാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് എടയാർവ്യവസായ മേഖലയിൽ മത്സ്യക്കുരുതിക്കും , വായു മലിനീകരണത്തിനും കാരണമായ ഇറച്ചി മാലിന്യ സംസ്കരണ ശാലയായ അലൈൻസ് മറൈൻ പ്രോഡക്റ്റ്സ് എന്ന കമ്പനി ഇപ്പോഴും പ്രവർത്തിക്കുന്നു എന്നുള്ളത്.
2023 ൽ ഉണ്ടായ മത്സ്യക്കുരുതിക്ക് പ്രധാ ന കാരണം അലൈൻസ് മറൈൻ പ്രോഡ ക്റ്റ്സ് കമ്പനിയാണന്ന് പി.സി.ബി ഉദ്യോഗ സ്ഥർ കണ്ടെത്തുകയും കമ്പനി അടച്ചുപൂട്ടാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും വി.ആർ.എസ് എടുത്ത ഷാനവാസ് എന്ന ഉദ്യോഗസ്ഥനെ കമ്പനിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചതിലൂടെ അടച്ചുപൂട്ടൽ നോട്ടീസിന് മണിക്കൂറുകളുടെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു.പി.സി.ബി.
ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയ സമയം കമ്പനിക്കുളളിൽ നിന്നും മലിന ജലം
പെരിയാറിലേക്ക് ഒഴുക്കുന്നത് നേരിൽ കണ്ട് ബോധ്യപ്പെട്ടതാണ്. എന്നിട്ടും കമ്പനി ക്കെതിരെയുള്ള നടപടി വെറും നോട്ടിസി ലൊതുക്കി. ഈ കമ്പനിയിലെ അസഹ്യമായ ദുർഗന്ധം മൂലം നാട്ടുകാർക്കും സമീപ വ്യവസായ ശാലയിലെ തൊഴിലാളികൾ ക്കും തലകറക്കം, ഛർദ്ദി, കണ്ണെരിച്ചിൽ എന്നി ആരോഗ്യപ്രശ്നങ്ങൾ പതിവാണ്. അസഹ്യമായ ദുർഗന്ധം പരത്തുന്ന കമ്പനിയാണന്ന് പി സി ബി ഉദ്യോഗസ്ഥർക്ക് ബോധ്യമായിട്ടും ഇവർ കണ്ണടക്കുകയാ ണ്. നാട്ടുകാരും,വിവിധ പരിസ്ഥിതി സംഘ ടനകൾ, കടുങ്ങല്ലൂർ പഞ്ചായത്ത് ഉൾപ്പെടെ ഈ കമ്പനിയുടെ മലിനീകരണത്തിനെ തീരെ സമരങ്ങൾ നടത്തിയിട്ടും പിസിബി ഒരു നടപടിയും സ്വീകരിച്ചില്ല. ദുർഗന്ധം നി യന്ത്രിക്കുന്നതിന് ബയോഫിൽട്ടറുകൾ സ്ഥാപിക്കണമെന്ന് പലതവണ പി സിബി നിർദ്ദേശം നൽകിയെങ്കിലും അതും കൃത്യ മായി പാലിച്ചില്ല. ഷാനവാസ് എന്ന മുൻ പി.സി.ബി ഉദ്യോഗസ്ഥന്റെ സ്വാധീനത്തിൽ നടപടികൾ അട്ടിമറിക്കപ്പെടുകയായിരുന്നു. ഇവരുടെ അന്തരീക്ഷ മലിനീകരണവും, ദുർഗന്ധവും മൂലം സമീപത്തെ
വ്യവസായ ശാലകളിലെ തൊഴിലാളികൾ പി.സി.ബി.ഏലൂർ ഓഫീസ് ഉപരോധിച്ച സംഭവം വരെ ഉണ്ടായി. അന്യ സംസ്ഥാനത്തു നിന്നടക്കം മാനദണ്ഡങ്ങൾ ലംഘിച്ച് ഇറ ച്ചി മാലിന്യങ്ങൾ കൊണ്ടുവന്നാണ് ഫാക് ടറി പ്രവർത്തിക്കുന്നത്. ഇവിടെ സ്ഥാപി ച്ചിരിക്കുന്ന ബോയിലർവരെ നിലവാരം കുറഞ്ഞതാണന്ന് ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തി ഒരു വർഷം പിന്നിട്ടിട്ടും. ഇപ്പോഴും ഇന്ത്യൻ ബോയിലർ ആക്റ്റു പ്രകാരമുള്ള ബോയി ലർ ഇവിടെ സ്ഥാപിച്ചിട്ടില്ല. എടയാർ വ്യവ സായമേഖലയിൽ പെരിയാർ മലിനീകര ണത്തിനും അന്തരീക്ഷ മലിനീകരണത്തി നും കാരണമാകുന്ന മറൈൻ അലൈൻ സ്ക കമ്പനി ഇന്നും പ്രവർത്തിക്കുന്നത് പി. സിബി ഉദ്യോഗസ്ഥരുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും ഉദാഹരണമാണ്.
കാലങ്ങളായി ആരോഗ്യ വകുപ്പിനു കീഴി ലായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡ് അന്ന് കാര്യക്ഷമമായി പ്രവർത്തിച്ചി രുന്ന ഈ വകുപ്പിനെ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ഉടനെ മുഖ്യമന്ത്രി യുടെ കീഴിലാക്കുകയായിരുന്നു. ഇതിനു ശേഷമാണ് പി.സി.ബി.നാഥനില്ലാത്ത അ വസ്ഥയിലായത്. ഏതാണ്ട് 29 ഡിപ്പാർട്ടു മെന്റുകൾ മുഖ്യമന്ത്രിയുടെ കീഴിലുണ്ട് ഇതിൽ ആഭ്യന്തരം കഴിഞ്ഞാൽ അഴിമതി യുടെ കൂത്തരങ്ങായ ഒരു ഡിപ്പാർട്ടുമെ ന്റാണ് മലിനീകരണ നിയന്ത്രണ ബോർഡ് . തന്റെ കീഴിലുള്ള വകുപ്പിലെ ഉദ്യോഗസ്ഥരെ നിലക്കും നിർത്താൻ കഴിയുന്നില്ലങ്കി ൽ പഴയ ആരോഗ്യ വകുപ്പിനു കീഴിലേക്ക് പി.സിബിയെ മാറ്റാൻ സർക്കാർ തയ്യാറാകണം



