പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്തെ ഇടത് അനുകൂല സർവ്വീസ് സംഘടനകളുടെ പ്രഹസന സമരം അവസാനിച്ചു.
പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്തെ ഇടത് അനുകൂല സർവ്വീസ് സംഘടനകളുടെ പ്രഹസന സമരം അവസാനിച്ചു.
പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്ത് ഭരണാനുകൂല സംഘടനകളായ എൻ.ജി.ഒ യൂണിയൻ കെ.ജി.ഒ.എ എന്നിവർ നടത്തിയ അനിശ്ചിത കാല ധർണ്ണ പെടുന്നനെ അവസാനിപ്പിച്ചു. മാനദണ്ഡ വിരുദ്ധമായ സ്ഥലംമാറ്റങ്ങൾ റദാക്കുക ഡയറക്ടറുടെ രാഷ്ട്രീയ കളി അവസാനിപ്പിക്കുക അഴിമതികാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രഹസന സമരമാണ് അവസാനിപ്പിച്ചത്. വകുപ്പ് ആസ്ഥാനത്തെ ജീവനക്കാർ സമരത്തോട് പൂർണ്ണമായി മുഖം തിരിച്ചതും ഇടത് സംഘടനകൾക്ക് തിരിച്ചടിയായി.
അച്ചടക്ക ലഘനത്തിന് വകുപ്പ് ആസ്ഥാനത്ത് നിന്ന് സ്ഥലം മാറ്റിയ എസ് ഗോപചന്ദ്രൻ നായരെ തിരിച്ചെടുക്കുക ,47 ഫയലുകൾ കാണാതായതിനെ തുടർന്ന് എസ്റ്റാബ്ലിഷ്മെൻ്റ് എ-4 സീറ്റിലെ സീനിയർ ക്ലാർക്ക് അമിത് രാജിനെ സീറ്റ് മാറ്റിയതും എസ്റ്റാബ്ലിഷ്മെൻ്റ് എ സെക്ഷൻ സീനിയർ സൂപ്രണ്ട് ഇ ഷാനവാസിനെ അച്ചടക്കനടപടിയുടെ ഭാഗമായി സീറ്റ് മാറ്റിയതും റദാക്കുക എന്ന ആവശ്യത്തോടെ തുടങ്ങിയ തട്ടിക്കൂട്ട് സമരമാണ് സമ്പൂർണ്ണ പരാജയത്തിൽ അവസാനിപ്പിച്ചത്.
മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത് എന്ന് യൂണിയൻ പ്രചാരണം തുടങ്ങിയെങ്കിലും ഉറപ്പ് എന്താണ് വിശദീകരിക്കാൻ കഴിയാത്തത് സംഘടനകൾക്ക് വൻ നാണക്കേടായി. ഉറപ്പുകൾ സംബന്ധിച്ച വിവരം ജീവനക്കാരുടെ വാട്ടസ്പ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതിനെ തുടർന്ന് യൂണിയന് എതിരേ കനത്ത പരിഹാസമാണ് ഉയർന്നത്.
2017 മുതൽ സർക്കാർ വകുപ്പുകളിൽ പൊതു സ്ഥലംമാറ്റം ഓൺലൈനിൽ മാത്രമേ നടപ്പിലാക്കാവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കുകയും 2021 ൽ ഇനിയും ഓൺലൈൻ പൊതു സ്ഥലംമാറ്റം നടപ്പിലാക്കാത്ത വകുപ്പുകൾ ഉടനെ അവ യാഥാർത്ഥ്യമാക്കണമെന്ന് സർക്കുലർ ഇറക്കിയെങ്കിലും പട്ടികജാതി വികസന വകുപ്പിൽ അത് യാഥാർത്ഥ്യമായിരുന്നില്ല. വകുപ്പിൽ ഓൺലൈൻ പൊതു സ്ഥലംമാറ്റത്തിൻ്റെ നോഡൽ ഓഫീസറയിരുന്നു ഇ. ഷാനവാസിൻ്റെ അറിവില്ലായ്മയും താൽപ്പര്യ കുറവും മൂലമാണ് ഓൺലൈൻ പൊതു സ്ഥലംമാറ്റം നടപ്പിലാക്കാൻ വകുപ്പിലെ ജീവനക്കാർക്ക് എട്ട് വർഷം കാക്കേണ്ടി വന്നത്. ഒടുവിൽ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസറും, ഒറ്റപ്പാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറും കേരളാ അഡ്മിനിസ്ട്രറ്റീവ് ട്രബൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി ഒരു വർഷത്തിന് ശേഷമാണ് വകുപ്പിൽ ഓൺലൈൻ പൊതു സ്ഥലംമാറ്റത്തിൻ്റെ വിഞ്ജാപനം ഇറങ്ങിയത്.
2016 മുതൽ പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്ത് എൻ.ജി.ഒ യൂണിയൻ കെ.ജി.ഒ.എ എന്നീ സംഘടനകളുടെ അധോലോകവാഴ്ച്ചയാണ് അരങ്ങേറിയത്. വകുപ്പിലെ നിർഗുണരിൽ നിർഗുണർ എന്ന് അറിയപ്പെടുന്ന ഭരണാനുകൂല യൂണിയൻ നേതാവ് ഇ.ഷാനവാസ്, എസ്. ശശാങ്കൻ , അമിത് രാജ്, എന്നിവർക്ക് എതിരേയാണ് അച്ചടക്കനടപടി എടുത്തത്. വകുപ്പ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ടായിരുന്ന എസ്. ശശാങ്കനെ കഴിഞ്ഞ വർഷം ആഗസ്റ്റിൽ എറണാകുളം ജില്ലയിലെ ആലുവയിലെ വകുപ്പിൻ്റെ സ്ഥാപനത്തിലേക്ക് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയിരുന്നു. ഈ വർഷം അച്ചടക്ക നടപടിയുടെ ഭാഗമായി ഷാനവാസ് അമിത് രാജ് എന്നിവരെ കൂടി സ്ഥലം മാറ്റിയതോടെ വകുപ്പ് ആസ്ഥാനത്ത് ഇടത് യൂണിയൻ്റെ സാന്നിദ്ധ്യം പൂർണ്ണമായി അവസാനിച്ചു.
വകുപ്പ് ആസ്ഥാനത്ത് ഇടത് സർവ്വീസ് സംഘടനകളുടെ ഭീകരപ്രവർത്തനങ്ങൾക്ക് വിധേയരായ അനേകം ജീവനക്കാർ ഏറെ സന്തോഷത്തോടെയാണ് പുതിയ സംഭവവികാസങ്ങളെ നോക്കി കാണുന്നത്. വിവരക്കേടിൻ്റെ നിറക്കുടങ്ങളായ ഇടത് സർവ്വീസ് സംഘടന നേതാക്കൾക്ക് എതിരേ എടുത്ത അച്ചടക്ക നടപടികളുടെ ആഹ്ലാദ തിമിർപ്പിലാണ് വകുപ്പിലെ സാധാരണ ജീവനക്കാർ സമരം നാണം കെട്ട് നിറുത്തി യാതൊന്നെന്നും ഇങ്ങനെ ഒരു പരാജയം യൂണിയന് ഇതുവരെ ഉണ്ടായി കണ്ടിട്ടില്ലന്നും മറ്റു യൂണിയൻ അംഗങ്ങൾ അഭിപ്രായപ്പെടുന്നു. സമരത്തിന് ഡയറക്ടറേറ്റിലെ staff ഒന്നുമില്ലായിരുന്നു. പുറത്തു നിന്നുള്ളവരാണ് എന്ന് ആക്ഷേപം പരക്കെ പ്രചരിക്കുന്നു



