DYFI നേതാവിന് ചെയ്യാത്ത മത്സ്യകൃഷിക്ക് കേന്ദ്ര സർക്കാർ പുരസ്കാരം, ബന്ധുവായ BJP ജില്ലാ നേതാവിൻ്റെ ശുപാർശയിൽ?

കൊച്ചി: ബി ജെ പി എറണാകുളം നോർത്ത് ജില്ലാ നേതാവിന്റെ ശുപാർശയിൽ ചെയ്യാത്ത മത്സ്യ കൃഷിക്ക് ഡിവൈഎഫ് ഫ്ഐ നേതാവിന് കേന്ദ്ര സർക്കാർ പുര സ്കാരം ലഭിച്ചു. ഡി വൈ എഫ് ഐ കരുമാലൂർ മേഖല പ്രസിഡന്റ് ദീപു ശശി ധരനെ 2024 - 2025 ലെ കേരളത്തിലെ മി കച്ച മത്സ്യ കർഷകനായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്. ബിജെപി നോർത്ത് ജില്ലാ നേതാവിന്റെ അടുത്ത ബന്ധവാ ണ്  കപ്രശ്ശേരിയിൽ സ്ഥിര താമസക്കാരനായ ദീപു ശശിധരൻ. ഇന്ത്യൻ കൗൺസി ൽ അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) ഭാഗമായ സെൻട്രൽ ഇൻലാഡ് ഫിഷറീ സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച മത്സ്യ കർഷകനുള്ള അവാർഡാണ് വളഞ്ഞ വ ഴിയിലൂടെ ബിജെപി നേതാവ് സ്വന്തക്കാര നായ ഡിവൈഎഫ്ഐ നേതാവിനു നേടി 
ക്കൊടുത്തത്. ഇതിനെ ബിജെപിയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തിറ ങ്ങിയിട്ടുണ്ട്. കപ്രശ്ശേരിരിയിൽ സ്ഥിര താമസക്കാരായ ദീപു 4 വർഷം മുൻപ് കരു മാലൂർ പഞ്ചായത്തിൽ കൂട്ടു സംരഭമായി 
പൊക്കാളിപ്പാടത്ത് മത്സ്യ കൃഷി നടത്തിയി രുന്നതായി പറയുന്നു.പഞ്ചായത്തിൽ നിന്നു , ഫിഷറിസ് വകുപ്പിൽ നിന്നും ലഭിക്കു ന്ന സബ്സിഡി തട്ടിയെടുക്കുന്നതിനായി പേരിനൊരു കൃഷി എന്ന ആരോപണം അ ന്നെ ഉയർന്നിരുന്നു. പേരിനൊരു കൃഷി നി ർത്തിയിട്ട് 3 വർഷമായതായി പ്രദേശവാ സികൾ പറയുന്നു. എന്നാൽ ബന്ധുവായ ബിജെപി നേതാവിന്റെ സഹായത്തോടെ ഇല്ലാത്ത മത്സ്യ കൃഷിക്കാണ് കേന്ദ്ര സർ ക്കാരിന്റെ പുരസ്കാരം ഇയാൾ തട്ടിയെടു ത്തത്.ഇക്കഴിഞ്ഞ 10 ന് കൊൽക്കത്തയി ൽ വച്ചു നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് മന്ത്രിയിൽ നിന്നുമാണ് അവാർഡ് സ്വീക രിച്ചത്. ബന്ധുവായ ബിജെപി നേതാവിന
ന്റെ ശുപാർശയിൽ അവാർഡു തരപ്പെടു ത്തിയതിനെതിരെ ഡിവൈഎഫ്ഐ യി ലും ദിപുവിനെതിരെ കലാപക്കൊടി ഉയർ ന്നിട്ടുണ്ട്. മാതൃസഹോദരന്റെ സ്കൂട്ടറിൽ വന്ന്പൊതുസ്ഥലത്ത് മാലിന്യം തള്ളിയ കുറ്റത്തിന് കരുമാല്ലൂർ പഞ്ചായത്ത് കഴി ഞ്ഞ മാസം 5000 രൂപ ഇയാൾക്ക് പിഴ ചു മത്തിയിരുന്നു.ജന മധ്യത്തിൽ സി പി എ മ്മു ബി ജെ പി യും ബദ്ധശത്രുക്കളാണെ ന്നു പറയുമ്പോഴും ബന്ധത്തിന്റെയും സ്വ ന്തത്തിന്റെയും പേരിൽ ഇവർ തമ്മിലുള്ള അന്തർധാര സജീവമാണതിന്റെ ഒരു ചെ റിയ ഉദാഹരണം മാത്രമാണ് ഇല്ലാത്ത മത്സ്യ  കൃഷിക്ക് ലഭിച്ച വല്ലാത്ത അവാർഡ്‌.ഇരു പാർട്ടികളിലുമുള്ള മണ്ടൻമാരായ അ ണികൾ ഇതെല്ലാം മനസിലാക്കി പ്രവർ ത്തിച്ചാൽ നല്ലത് എന്ന ഉപദേശം മാത്രം നൽകുന്നു.ബിജെപി പ്രവർത്തകർ ജില്ലാ നേതാവിനെതിരെ പരാതി നൽകാൻ  തയാറെടുക്കുകയാണ്. ഇനിയും നമ്മൾ  അറിയാത്ത എത്ര എത്ര അന്തർധാരകൾ ഇ രു പാർട്ടിയിലും നടന്നു വരുന്നു.


Comment As:

Comment (0)